ADVERTISEMENT

തിരുവല്ല ∙ അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിൽ നടന്നു വരുന്ന പുഷ്പോത്സവ് ഇനി മൂന്നുനാൾ കൂടി .മാവുകളുടെ ഒരു നീണ്ട നിര തന്നെ പുഷ്പമേളയെ വ്യത്യസ്തമാക്കുന്നു. കേസർ, ബേദാമി, രാജപുരി, ബംഗാനപള്ളി, സുവർണരേഖ,നാം ടോക്, ബ്ലാക്‌റോസ്, മിയസാക്കി, ബാനാനമംഗോ, തുടങ്ങി 50  വൃത്യസ്ഥ മാവിൻ തൈകൾ, ആറുമാസം കൊണ്ടു കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ് രണ്ടു കൊല്ലം കൊണ്ട് കയ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ തുടങ്ങി നിരവധി വിദേശിയും സ്വദേശിയുമായ ഫലവൃക്ഷതൈകൾ ആണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

കലാസന്ധ്യ ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജോയി ജോൺ അധ്യക്ഷത വഹിച്ചു.  ഡിവൈഎസ്പി എസ്.അർഷാദ് മുഖ്യാതിഥിയായിരുന്നു. കുഞ്ഞുകോശി പോൾ, തഹസിൽദാർ പി.എം.സുനിൽ, സാം ഈപ്പൻ, വിജയകുമാർ മണിപ്പുഴ, ഇ.എ.ഏലിയാസ്, ബിജു ലങ്കാഗിരി, ഷിബു പുതുക്കേരിൽ, മജ്നു എം. രാജൻ, സപ്രു ടി. തോമസ്, ഷാജി അമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു.

പുഷ്പമേളയിൽ ഇന്ന്
6:30 – കലാസന്ധ്യ . ഉദ്ഘാടനം ചീഫ് വിപ്പ് എൻ. ജയരാജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com