ADVERTISEMENT

തിരുവല്ല ∙ ആയുർവേദത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചാരണങ്ങൾ വിലപ്പോവില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആയുർവേദം ജനങ്ങളുടെ ഹൃദയത്തിൽ ആണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ സംസ്ഥാനത്ത് ടൂറിസം രംഗത്തുണ്ടാകുന്ന കുതിപ്പ് ആയുർവേദ മേഖലയ്ക്ക് ഏറെ ഗുണകരമാകും. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ (എഎച്ച്എംഎ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ശാസ്ത്ര സമ്മേളനവും ഗവേഷണ പ്രബന്ധ മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഎച്ച്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ.വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ഇടുഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഡോ. സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ, ഡോ. മുഹമ്മദ് ബാപ്പു, ഡോ.വിദ്യാ സാഗർ, ഡോ.ലിജു മാത്യു ഇളപ്പുങ്കൽ, ഡോ.രമ ബേബി കൃഷ്ണൻ, ഡോ.പി സജീഷ് കുമാർ, ഡോ. ബി.ജി. ഗോകുലൻ, ഡോ.പി.എസ്.ബിജു, ഡോ.എ.വി.ആനന്ദരാജ്, ഡോ.രവികുമാർ കല്യാണിശേരിൽ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര സെമിനാറിന് ഡോ.കെ.പി.മുരളീധരൻ, എസ്.ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com