ADVERTISEMENT

തിരുവല്ല ∙ അഗ്രിഹോർട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്ത് നടന്നു വരുന്ന പുഷ്പോത്സവ് ഇന്ന് സമാപിക്കും. പുഷ്പമേളയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനം ചീഫ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു.

മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അൻസിൽ സഖറിയ, എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പഞ്ചായത്തംഗം ജോ ഇലഞ്ഞിമൂട്ടിൽ, തോമസ് പി. പ്രസാദ്, ജോബി പി. തോമസ്, ഷാജി തുമ്പുംക്കുഴിയിൽ, റെഞ്ചി വർഗീസ് എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി മുൻകാല പ്രവർത്തകരെ ആദരിച്ചു.

കലാസന്ധ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. എം. സലിം അധ്യക്ഷത വഹിച്ചു. കലക്ടർ എ. ഷിബു മുഖ്യാതിഥിയായിരുന്നു. ജോർജ് മാമ്മൻ കൊണ്ടൂർ, വർഗീസ് മാമ്മൻ, പി.ഡി ജോർജ്, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, ജോർജ് കുന്നപ്പുഴ, രാജു പുളിംമ്പള്ളിൽ, ടി.കെ സജീവ്, ജെനു മാത്യു, പ്രസാദ് കരിപ്പക്കുഴി, പി.എം.അനീർ, ജിക്കു വട്ടശ്ശേരിൽ, ജയ കോശി എന്നിവർ പ്രസംഗിച്ചു.ഇന്ന് സമാപന സമ്മേളനം ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും. കലാസന്ധ്യ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com