ADVERTISEMENT

പന്തളം ∙ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഇന്ന് മുതൽ ഫെബ്രുവരി 4 വരെ അടൂർ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.    ഇന്ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടി.ജെ.സാമുവൽ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ റവ.ടി ജെ സാമുവൽ, പാസ്റ്റർ റവ.ഏബ്രഹാം തോമസ്, പാസ്റ്റർ കെ.ജെ.മാത്യു, പാസ്റ്റർ റവ.ജോർജ് പി.ചാക്കോ, പാസ്റ്റർ റവ.മനോജ് തോമസ്, പാസ്റ്റർ റവ.മാനുവൽ ജോൺസൻ, പാസ്റ്റർ റവ.തോമസ് ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മേഖലാ ഡയറക്ടർമാരായ പാസ്റ്റർ ജെ.സജി, പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ പി.കെ.യേശുദാസ് എന്നിവരും പാസ്റ്റർ രാജൻ ഏബ്രഹാം, പാസ്റ്റർ എ.ബനാൻസോസ്, പാസ്റ്റർ ഫിന്നി ജോർജ് എന്നിവരും രാത്രിയോഗങ്ങളിൽ അധ്യക്ഷ്യം വഹിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു ,സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറർ പാസ്റ്റർ പി.കെ.ജോസ്,കമ്മിറ്റി അംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

പകൽ യോഗങ്ങളിൽ ഡോ.കെ.നന്നു, പാസ്റ്റർ ടി.എ.വർഗീസ്, പാസ്റ്റർ നിറ്റ്സൺ കെ.വർഗീസ്, പാസ്റ്റർ ഡി.മാത്യൂസ്, പാസ്റ്റർ അലക്സ് പി.ഉമ്മൻ, പാസ്റ്റർ ഏബ്രഹാം ഉണ്ണൂണ്ണി, പാസ്റ്റർ ഐസക് ജപലാൽ എന്നിവർ ക്ലാസ് നയിക്കും. പാസ്റ്റർ ജോബിൻ എലീശ, പാസ്റ്റർ സുനിൽ സോളമൻ എന്നിവർ ഗാനശുശ്രൂഷ നയിക്കും.

ശുശ്രൂഷകൻമാർക്കുള്ള സെമിനാറുകൾ, ബഥേൽ ബൈബിൾ കോളജ് പൂർവവിദ്യാർഥി സമ്മേളനം, വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തന അവതരണം, മിഷൻ സമ്മേളനം, പ്രാദേശിക സഭകളുടെ കമ്മിറ്റിക്കാർക്കും ശുശ്രൂഷകർക്കുമുള്ള പ്രത്യേകയോഗം, സൺഡേ സ്കൂൾ വാർഷിക സമ്മേളനം, ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി 4ന് രാവിലെ 9ന് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 റവന്യു ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com