ADVERTISEMENT

തിരുവല്ല ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 101-ാമത് ജനറൽ കൺവൻഷൻ സമാപിച്ചു. സംയുക്ത സഭായോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് പാസ്റ്റർ സി.സി. തോമസ് സമാപന സന്ദേശം നൽകി. പാസ്റ്റർ ഏബ്രഹാം വർഗീസ് പ്രസംഗിച്ചു. ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ് സങ്കീർത്തനം വായിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അസി. പാസ്റ്റർ വൈ. റെജി സങ്കീർത്തന പ്രബോധനം നിർവഹിച്ചു. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് പാസ്റ്റർ സി.സി. തോമസ് തിരുവത്താഴ ശുശ്രൂഷ നടത്തി. മുൻ അസിസ്റ്റന്റ് ഓവർസീയർ പാസ്റ്റർ പി.ജി. മാത്യൂസ് തിരുവത്താഴ ശുശ്രൂഷയുടെ വചന ശുശ്രൂഷ നടത്തി. സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു ബൈബിൾ വായിച്ചു.

സഭയുടെ സ്റ്റേറ്റ് കൗൺസിലിൽ നിന്നു കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവർക്ക് യാത്രയയപ്പ് നൽകി. 2024-26 വർഷത്തേക്കുള്ള പുതിയ 15 അംഗ ഭരണ സമിതിയെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് പാസ്റ്റർ സി.സി. തോമസ് പ്രാർഥിച്ച് നിയോഗിച്ചു.

പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, വൈ.റെജി, പി.എ. ജെറാൾഡ്, വിനോദ് ജേക്കബ്, സജി ഏബ്രഹാം, മാത്യു ബേബി, ഫിന്നി ജോസഫ്, ലൈജു നൈനാൻ, സാംകുട്ടി മാത്യു വി.പി. തോമസ്, ഷിജു മത്തായി, ഷൈജു തോമസ് ഞാറയ്ക്കൽ, വൈ മോനി, ജോൺസൻ ദാനിയേൽ, തോമസുകുട്ടി ഏബ്രഹാം എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ.

പാസ്റ്റർമാരായ കെ.വി.ഗീവർഗീസ്, ലൈജു നൈനാൻ, കെ.ജി.ജോൺ, എ.എം.വർഗീസ്, വി.ജെ കുഞ്ഞുമ്മൻ, ജോർജുകുട്ടി ജോൺസൻ, ബിനോയി പി അലക്‌സ് എന്നിവർ പ്രാർഥന നയിച്ചു. ബോവസ് രാജുവിന്റെ നേതൃത്വത്തിലുള്ള ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് ജനറൽ സെക്രട്ടറി ജോസഫ് മറ്റത്തുകാല കൃതജ്ഞതാ പ്രസംഗം നടത്തി.102-ാമത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ നടക്കും എന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് പാസ്റ്റർ സി. സി തോമസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com