ADVERTISEMENT

അടൂർ ∙ എംസി റോഡിൽ ഓട്ടോറിക്ഷ ഇടിച്ച് റോഡിൽ വീണു കിടന്ന ബൈക്കു യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. ഇടിച്ചിട്ട ഓട്ടോറിക്ഷ നിർത്താതെ പോയി. അടൂർ പന്നിവിഴ ഗിരീഷ് ഭവനത്തിൽ ഉണ്ണിക്കൃഷ്ണന്റെയും സുനിതയുടെയും മകൻ കെ.യു. കാർത്തിക്കാണ്(നന്ദു–18) മരിച്ചത്. ഇന്നലെ പുലർച്ചെ 12.30ന് എംസി റോഡിൽ നെല്ലിമൂട്ടിൽപടിയിലായിരുന്നു അപകടം. 

ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് റോഡിൽ വീണു കിടക്കുന്നത് മറ്റൊരു ബൈക്ക് യാത്രികനാണ് കണ്ടത്. പൊലീസിൽ വിവരമറിയിച്ച ശേഷം ബൈക്ക് യാത്രികൻ കാർത്തിക്കിനെ അതുവഴി വന്ന വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈതപ്പറമ്പ് കെവിവിഎസ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നു. ചേന്നമ്പള്ളിലുള്ള ടർഫിൽ കളിക്കാൻ പോയ ശേഷം സുഹൃത്തിനെ മണക്കാലയിൽ വിട്ടിട്ട് തിരികെ വീട്ടിലേക്ക് വരുന്ന സമയത്താണ് അപകടം. സംഭവ സ്ഥലത്തു നിന്ന് ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഓട്ടോറിക്ഷ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംസ്കാരം ഇന്ന് 11ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com