ആറന്മുള ഉത്സവം: സേവ തുടങ്ങി
Mail This Article
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സേവ തുടങ്ങി. ദിവസവും വൈകിട്ട് കാഴ്ചശ്രീബലിക്കു ശേഷമാണ് സേവ തുടങ്ങുന്നത്. വൈകിട്ട് ആനപ്പുറത്ത് കാഴ്ച ശ്രീബലി 3 പ്രദക്ഷിണമാണ്. ഇതിൽ രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ ഗോപുരത്തിങ്കലെത്തുമ്പോൾ ഭഗവാൻ കിഴക്കോട്ടു നിന്ന് വേലകളി കാണുമെന്നാണ് സങ്കൽപം.
വേലകളിയുടെ അകമ്പടിയോടെയാണ് മൂന്നാമത്തെ പ്രദക്ഷിണം പൂർത്തിയാക്കുന്നത്. അത് ആനക്കൊട്ടിലിലെത്തുമ്പോൾ പടിഞ്ഞാറോട്ട് നിന്നാണ് സേവ നടക്കുന്നത്. ഭഗവാൻ ഗരുഡവാഹനത്തിൽ എഴുന്നള്ളുന്ന അഞ്ചാം പുറപ്പാട് നാളെ രാത്രി നടക്കും.
നാലാം ഉരിത്സവ പപാടികൾ:
ഹരിനാമകീർത്തനം 4.00.
തിരുക്കുറൾ സ്തുതി 6.00.
ശ്രീബലി, സേവ 7.00.
പാഠകം 9.00.
ഉത്സവബലി സമാരംഭം 10.00.
ഭാഗവത പാരായണം 10.30.
ഉത്സവബലി ദർശനം 12.00.
അന്നദാനം 12.30.
ഭരതനാട്യം 5.00.
കാഴ്ചശ്രീബലി, വേലകളി 6.00.
നൃത്താഞ്ജലി 8.00.