ADVERTISEMENT

കുമ്പനാട് ∙ നോയൽ മെമ്മോറിയിൽ സ്കൂളിൽ കഴിഞ്ഞ 89 വർഷത്തിനിടെ പഠിച്ചിരുന്ന വിദ്യാർഥികളുടെയും പഠിപ്പിച്ചിരുന്ന അധ്യാപകരുടെയും സംഗമം 10ന്. രാവിലെ 10 മണിക്ക് എൻഎംഎച്ച്എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. ജോസഫ് സി.മാത്യു, പ്രിൻസിപ്പൽ ജില്ലാ സെഷൻസ് മുൻ ജഡ്ജ് ജോർജ് ഉമ്മൻ എന്നിവർ പ്രസംഗിക്കും. ജോൺ കെ. മാത്യൂസ് അധ്യക്ഷത വഹിക്കും. 

1961 എസ്എസ്എൽസി ബാച്ച് മുതലുള്ള അഞ്ഞൂറിലേറെ പേർ പരിപാടിക്ക് റജിസ്റ്റർ ചെയ്തതായി ആലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ. മാത്യൂസ് പറഞ്ഞു. സ്കൂളിന്റെ വിദ്യാഭ്യാസ–കായിക മികവിനായി എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കാമെന്ന ആലോചനയും സംഗമത്തിന്റെ ഭാഗമായി നടക്കും. കുമ്പനാടിലെ പ്രവാസികളെക്കുറിച്ചു സംരഭക സാധ്യതകളെപ്പറ്റിയും പ്രത്യേക ചർച്ചയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447735377.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com