ADVERTISEMENT

വൈദ്യുതി മുടക്കം: കോന്നി 33 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തണ്ണിത്തോട്, പൂങ്കാവ്, മാമൂട്, പയ്യനാമൺ, എഎംസി എന്നീ 11 കെവി ലൈൻ ഫീഡറുകളിൽ  ഉച്ചയ്ക്ക് 12 മുതൽ 2 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

∙അടൂർ വൈദ്യുതി സെ‌ക്‌ഷനിലെ തെങ്ങുംതാര ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ.

∙ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വള്ളംകുളം, പ്ലാംകൂട്ടത്തിൽപ്പടി, അരമന എന്നിവിടങ്ങളിൽ 9മുതൽ 5വരെ.

നേത്രക്യാംപ് 9 ന് 
മല്ലപ്പള്ളി ∙ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ സഹകരണത്തിൽ 9ന് ഒൻപതുമണി മുതൽ 5 വരെ യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ വജ്രജൂബിലി ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാംപ് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്യും. സിഒഎ മേഖല പ്രസിഡന്റ് എസ്. മനോജ് അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com