പത്തനംതിട്ട വഴി ബെംഗളൂരു: സ്വിഫ്റ്റ് ബസ് സർവീസ് സമയത്തിൽ മാറ്റം
Mail This Article
പത്തനംതിട്ട∙ കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിൽനിന്നു പത്തനംതിട്ട വഴിയുള്ള ബെംഗളൂരു സ്വിഫ്റ്റ് ബസ് 10 മുതൽ പരിഷ്കരിച്ച സമയത്ത് സർവീസ് നടത്തും. ബത്തേരിയിൽനിന്നു മൈസൂരുവിനു രാത്രി യാത്രയ്ക്കുള്ള പാസോടെയാണ് സമയമാറ്റം. പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുട്ടം, തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, എടപ്പാൾ, കോഴിക്കോട്, കുന്നമംഗലം, താമരശ്ശേരി, കൽപറ്റ, ബത്തേരി, മൈസൂരു, വഴിയാണ് ബെംഗളൂരു എത്തുക.
കൊട്ടാരക്കരയിൽനിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെടും. പത്തനാപുരം 2.20, പത്തനംതിട്ട 3.00, റാന്നി 3.25, എരുമേലി 3.50, ഈരാറ്റുപേട്ട 4.40, തൊടുപുഴ 5.25, മൂവാറ്റുപുഴ 6.00, തൃശൂർ 7.55, കോഴിക്കോട് രാത്രി 11.20, ബത്തേരി 1.50, മൈസൂരു പുലർച്ചെ 4.10, ബെംഗളൂരു രാവിലെ 6.40ന് എത്തും. ബെംഗളൂരുവിൽനിന്നു വൈകിട്ട് 4.15ന് പുറപ്പെടുന്ന ബസ് മൈസൂരു വൈകിട്ട് 7.05, കോഴിക്കോട് പുലർച്ചെ 1.05, തൃശൂർ 4.00, മൂവാറ്റുപുഴ 5.45, തൊടുപുഴ രാവിലെ 6.15, ഈരാറ്റുപേട്ട 7.20ന് എരുമേലി 8.00, റാന്നി 8.20, പത്തനംതിട്ട 8.45, രാവിലെ 9.45ന് കൊട്ടാരക്കരയിൽ തിരിച്ച് എത്തുന്ന വിധത്തിലാണ് പുതിയ സമയം.
ആറ്റുകാൽ പൊങ്കാല: പ്രത്യേക ബസ് സർവീസ്
പത്തനംതിട്ട ∙ ആറ്റുകാൽ പൊങ്കാലയ്ക്കു പോകുന്ന ഭക്തരുടെ സൗകര്യാർഥം കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ പത്തനംതിട്ടയിൽ നിന്നു പ്രത്യേക സർവീസ് നടത്തും. കൊട്ടാരക്കര, പുനലൂർ എന്നീ 2 റൂട്ടിലൂടെയും പ്രത്യേക സർവീസ് ഉണ്ടാകും.25ന് രാവിലെ 4ന് പുറപ്പെടും. പൊങ്കാല ഇടുന്നതിനുള്ള പ്രത്യേക സ്ഥലവും കെഎസ്ആർടിസി ക്രമീകരിക്കും. പൊങ്കാലയ്ക്കു ശേഷം ഇതേ ബസിൽ തന്നെ മടങ്ങാനുള്ള സൗകര്യമുണ്ട്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. 23 വരെ പത്തനംതിട്ട ഡിപ്പോയിൽ സീറ്റ് ബുക്കുചെയ്യാം. ഫോൺ 9495752710. ഇതിനു പുറമേ ബജറ്റ് ടൂറിസം പദ്ധതിയിൽ പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവി, മലക്കപ്പാറ, വയനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും ഈ മാസം ടൂർ പാക്കേജ് പദ്ധതി ഉണ്ട്. ഫോൺ 9995332599