ADVERTISEMENT

കോന്നി∙മോട്ടർവാഹന വകുപ്പിന്റെ 4 മണിക്കൂർ വാഹന പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. കോന്നി ജോയിന്റ് ആർടി ഓഫിസിന്റെയും എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലാണു വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. പാറമടകളിൽ നിന്ന് അമിത ഭാരവുമായി പോയ 3 ലോറികൾ പിടികൂടി. വകയാറിൽ ടിപ്പർലോറികൾ പിടികൂടി ഭാരം പരിശോധിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച സംഭവത്തിൽ അധികൃതർ പൊലീസിന്റെ സഹായം തേടുകയും ചെയ്തു.

സ്കൂൾ സമയത്ത് ഓടിയ ടിപ്പർലോറികളും പിടികൂടി. സ്വകാര്യ ബസുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസ്, വാഹന ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവയും പരിശോധിച്ചു. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്ത സംഭവങ്ങൾ ഉൾപ്പെടെ 34 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വൈകിട്ട് 3 മുതൽ 7 വരെയാണു പരിശോധന നടന്നത്. 1.89 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ജോയിന്റ് ആർ‍‌ടിഒ ഡി.ദീപുവിന്റെ നേതൃത്വത്തിൽ എംവിഐമാർ, എഎംവിഐമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com