ADVERTISEMENT

വൈദ്യുതി മുടക്കം കുടുംബയോഗം
തിരുവല്ല∙ തച്ചേടത്ത്‌ കുടുംബയോഗം ഇന്ന് 9.30ന് തിരുവല്ല ഹോട്ടൽ അശോക് ഇന്റർനാഷനലിൽ നടക്കും. പ്രസിഡന്റ് ഫാ. ജോർജ് ജേക്കബ് അധ്യക്ഷത വഹിക്കും.

ഇടവക  കുടുംബസംഗമം
കിഴക്കൻമുത്തൂർ ∙ സെൻറ് പോൾസ് മാർത്തോമ്മാ ഇടവക  കുടുംബസംഗമം ഇന്ന്  8.30 മുതൽ  5 വരെ പാരിഷ് ഹാളിൽ നടക്കും. 

വീടുകളിൽ തയാറാക്കിയ വിവിധതരം ഭക്ഷണസാധനങ്ങൾ, അലങ്കാരച്ചെടികൾ, വസ്ത്രങ്ങൾ, കാർഷികവിഭവങ്ങൾ, വയനാട്ടിൽ നിന്നുമുള്ള ചെറുധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മസാലപ്പൊടികൾ എന്നിവ ഈവർഷത്തെ പ്രത്യേകതകളാണ്.

കൂടാതെ സ്‌കിൽ ഗെയിമുകൾ, തട്ടുകട, ക്വിസ് പ്രോഗ്രാമുകൾ എന്നിവയും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സന്ദർശകർക്കായി ഒരുക്കുന്നു. ഇടവക വികാരി റവ. റെഞ്ചി വർഗീസ് മല്ലപ്പള്ളി അധ്യക്ഷനായി വിപുലമായ കമ്മിറ്റി നേതൃത്വം നൽകുന്നു.

ജലശുദ്ധീകരണി സ്ഥാപിച്ചു
കടപ്ര∙ കണ്ണശ്ശ സ്മാരക ജിഎച്ച്എസ്എസിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച വാട്ടർ പ്യൂരിഫെയറിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ നിർവഹിച്ചു. 

ചടങ്ങിൽ സംസ്ഥാനതല കായിക മേളയിൽ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് അജിതകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാൻ, പഞ്ചായത്തംഗം ജോർജ് തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ഒ.എസ്.ചന്ദ്രലേഖ, പ്രഥമാധ്യാപകൻ കെ എം രമേശ് കുമാർ, എസ്എംസി ചെയർമാൻ കെ.വി.വിദ്യ എന്നിവർ പ്രസംഗിച്ചു.

പ്രതിഷ്ഠാദിന ഉത്സവം 
വളഞ്ഞവട്ടം ∙മുത്താരമ്മൻ ബാല ഭദ്രാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഇന്ന് 5.30 ന് നിർമാല്യദർശനം, 6.15ന് ഗണപതി ഹോമം, 8ന് ദേവി ഭാഗവത പാരായണം, 9ന് കലശം, 12.30ന് അന്നദാനം, 4.30ന് കരകം വരവ് ഘോഷയാത്ര, 9ന് സേവ, 11 ന് നാടൻപാട്ട്.11ന് വെളുപ്പിനെ 1ന് ആറാട്ട് വരവ്, 4ന് മഞ്ഞൾ നീരാട്ട്, 5ന് കരിമരുന്ന് പ്രയോഗം.

ഇംഗ്ലിഷ് സെമിനാർ
തിരുവല്ല ∙ മാർത്തോമ്മാ കോളജ്  ഇംഗ്ലിഷ് വകുപ്പിന്റെ നേതൃത്വത്തിൽ ‘വിംസിക്കൽ നറേറ്റീവ്സ്  നാവിഗേറ്റിങ് ദി ലിറ്റററി ലാൻഡ്സ്‌കേപ് ഓഫ് ഫെയറി ടെയ്ൽസ് ആൻഡ് ഫോക്‌ലോർ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ഡോ. ടി.കെ.മാത്യു വർക്കി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി  പ്രഫ.എ.ഖൈറുന്നിസ, നന്ദിനി നായർ, എംഎം പബ്ലിക്കേഷൻസ് എഡിറ്റർ ഇൻ ചീഫ് എ.വി.ഹരിശങ്കർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ.രഞ്ജിത് ജോസഫ് ആയിരുന്നു കൺവീനർ.

കുടുംബസംഗമം
തിരുവല്ല∙ കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവല്ല താലൂക്ക് വാർഷികവും കുടുംബസംഗമവും ഇന്ന് 930ന് മതിൽഭാഗം ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ഡിവൈഎസ്പി എസ്.അഷാദ് ഉദ്ഘാടനം ചെയ്യും, യൂണിറ്റ് പ്രസിഡന്റ് കെ.രാധാക‍ൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് തോമസ് ജോൺ പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com