ADVERTISEMENT

മഞ്ഞനിക്കര ∙ പരിശുദ്ധ ഏലിയാസ് ബാവായെ പോലെ വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾക്കു കഴിയണമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. ദയറ പള്ളിയിൽ പെരുന്നാളിനു സമാപനം കുറിച്ച് കുർബാന അർപ്പിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിയുടെ മഹത്വം കൊണ്ടല്ല ജീവിതത്തിൽ ദൈവത്തോടുള്ള അടുപ്പവും ജീവിതകാലം മുഴുവൻ ദൈവത്തോടു ചേർന്നു നിൽക്കുമ്പോഴുള്ള കൃപയുമാണ് ഒരാളെ വിശുദ്ധനാക്കുന്നത്. ഓരോ ക്രിസ്ത്യാനിയും ജീവിതത്തിൽ വിശുദ്ധിയും ഉള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. ‌

ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവർ പങ്കെടുത്തു. പുലർച്ചെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ കാർമികത്വം വഹിച്ചു.

പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിലും യാക്കോബ് മാർ യൂലിയോസ്, ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ്,യൂലിയോസ് മാർ കുര്യാക്കോസ് എന്നിവരുടെ കബറിടത്തിങ്കലും ധൂപപ്രാർഥന നടത്തി.

സ്തേഫാനോസ് കത്തീഡ്രലിൽ വെളുപ്പിനെ നടന്ന കുർബാനയ്ക്ക് യൂഹാനോൻ മാർ മിലിത്തിയോസ് കാർമികത്വം വഹിച്ചു. സമാപന റാസ, നേർച്ചവിളമ്പ് എന്നിവയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com