ADVERTISEMENT

സീതത്തോട് ∙ ചിറ്റാർ പഞ്ചായത്തിൽ മീൻകുഴി വടക്കേക്കരയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ തീ വീണ് ഏകദേശം ഏക്കറുകണക്കിന് സ്ഥലത്തെ കാർഷിക വിളകൾ കത്തി നശിച്ചു. ആൾ താമസം ഇല്ലാതിരുന്ന ഒരു വീടും ഭാഗികമായി കത്തി നശിച്ചു. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഇന്നലെ രാവിലെ 11 മണിയോടെ സ്ഥലവാസി ഇട്ട തീ വ്യാപകമായി പടരുകയായിരുന്നു. പഞ്ചായത്ത് അംഗം ജോർജ് തെക്കേൽ, ഷാജി പതാലിൽ, സത്താർ പതാലിൽ, ഉമ്മർ തടത്തിൽ പുരയിടത്തിൽ, ബാബു പുതുപ്പറമ്പിൽ, ഷാജി കല്ലക്കൊളം, കബീർ, ഹമീദ്കുട്ടി കുളത്തുങ്കൽ,സുമാജി കുളക്കടവിൽ,ശിവരാമൻ പുതുപ്പറമ്പിൽ, ഖനി മല്ലിക്കെട്ടി തുടങ്ങിയവരുടെ കൃഷി സ്ഥലങ്ങിലാണ് തീ വീണത്.

പരേതനായ ശിവരാമൻ പുതുപ്പറമ്പിലിന്റെ വീടിനാണ് തീ പിടിച്ചത്.റബർ, അൽബീസ, കോലിഞ്ചി, തെങ്ങ് തുടങ്ങിയ കൃഷികളാണ് പ്രധാനമായും കത്തി നശിച്ചത്. അടിക്കാട് കത്തിയ സ്ഥലത്തെ റബർ അടക്കമുള്ള കൃഷികൾക്കും നാശം നേരിട്ടിട്ടുണ്ട്. നൂറുകണക്കിനു റബർ മരങ്ങൾ വാടി നിൽക്കുകയാണ്. ഉണങ്ങിയ മരങ്ങൾക്കു പിടിച്ച തീ ഏറെ പണിപ്പെട്ടാണ് അണച്ചത്.സീനിയർ ഫയർ ഓഫിസർ പി. ബൈജുവിന്റെ നേതൃത്വത്തിൽ സീതത്തോട്, പത്തനംതിട്ട യൂണിറ്റിലെ അഗ്നിരക്ഷാസേനകൾ, വനപാലകർ, പൊലീസ് തുടങ്ങിയവർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ചെങ്കുത്തായ സ്ഥലമായതിനാൽ അഗ്നി രക്ഷാ സേനയുടെ വാഹനങ്ങൾക്കു എത്താനായില്ല. മരച്ചില്ലകളും, പച്ചില ചപ്പും ഉപയോഗിച്ച് തല്ലിക്കെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com