ADVERTISEMENT

ഇലന്തൂർ∙ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ പടേനിക്കാലത്തിന്റെ അഞ്ചാം രാവായ ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം പടയണിക്കളങ്ങളിൽ അപൂർവമായി മാത്രം തുള്ളാറുള്ള എരിനാഗയക്ഷിക്കോലം എത്തും. മറ്റ് യക്ഷിക്കോലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഗങ്ങളുടെ ചലനവും കാൽചിലമ്പും കുരുത്തോലപ്പാവാടയും നെഞ്ചുമാലയും അണിഞ്ഞ് മുറിയടന്തയിൽ നിന്നു മുറുക്കത്തിലേക്കു കടക്കുമ്പോൾ തൊഴുകൈകളോടെ കരക്കൂട്ടം ആർപ്പു വിളിക്കും. ഇലന്തൂർ പടയണിക്കളത്തിൽ ഏറ്റവും കൂടുതൽ പാളക്കോലങ്ങൾ എത്തുന്ന നാളെ മേക്ക് കരയുടെ കരപ്പടയണി നടക്കും. രാവും പകലുമായി മുപ്പതിൽപരം കലാകാരന്മാരാണ് കോലം എഴുത്തിൽ മുഴുകിയിരിക്കുന്നത്.

ഇലന്തൂരിൽ ഇന്ന്
കുങ്കുമാഭിഷേകം – 9.00
ആയില്യം പൂജ – 10.30.
ഹൃദയജപലഹരി ഭജൻസ് – 8.00
പടയണി – 11.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com