റോഡ് സുരക്ഷയ്ക്ക് കണ്ണാടി നൽകി തിളങ്ങി അഞ്ചാംക്ലാസിന്റെ നിധി
![pathanamthitta-convex-mirror-installed-by-nidhi പൂഴിക്കാട് ഗവ. യുപി സ്കൂൾ ജംക്ഷനിലെ അപകടം ഒഴിവാക്കാനായി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആർ. നിധി സ്ഥാപിച്ച കോൺവെക്സ് മിറർ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർടിഒ അജിത് കുമാർ ഉദ്ഘാടം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2024/2/23/pathanamthitta-convex-mirror-installed-by-nidhi.jpg?w=1120&h=583)
Mail This Article
പന്തളം ∙ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യത കുറയ്ക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കരുതലൊരുക്കി പൂഴിക്കാട് ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആർ. നിധി. പന്തളം -പൂഴിക്കാട് റോഡിന്റെ നവീകരണം നടത്തിയതോടെ സ്കൂളിന്റെ മുൻപിലുണ്ടായിരുന്ന ഹംപുകൾ മാറ്റിയിരുന്നു. ഇവിടെ യാത്രക്കാർക്ക് സുരക്ഷയൊരുക്കി കഴിഞ്ഞ ദിവസം കോൺവെക്സ് മിറർ സ്ഥാപിക്കുകയായിരുന്നു നിധി.
സ്കൂൾ മതിൽ കെട്ടിനുള്ളിൽ നിന്നും പ്രവേശനകവാടം കടന്നുവരുന്ന യാത്രക്കാർക്കും പാതയുടെ ഓരം ചേർന്നു വരുന്നവർക്കും റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുമായിരുന്നില്ല ഇത് മനസ്സിലാക്കിയ നിധി കണ്ണാടി വാങ്ങി നൽകുകയായിരുന്നു. പൊതുപ്രവർത്തകനായ രഘു പെരുമ്പുളിക്കലിന്റെ മകളാണ്.
തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർടിഒ അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ രാധാകൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിധിൻ രാജ്, മിഥുൻ ജോൺസൺ, ശരൺ കുമാർ, അടൂർ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രഞ്ജു, സജിംഷാ, സ്കൂൾ പ്രഥമാധ്യാപിക വിജയ ലക്ഷ്മി, പിടിഎ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, ശ്രീകാന്ത്, റെജി പത്തിയിൽ, ഹരീഷ്, പ്രിയ, അതിര, ഹരികുമാർ നെടിയ കാലായിൽ, സോധി, അജയകുമാർ, ജോൺസൺ എന്നിവർ പങ്കെടുത്തു.