ADVERTISEMENT

കൂടിക്കാഴ്ച 28ന്: അടൂർ ∙ കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുവരുന്ന വിവിധ അധ്യാപക തസ്തികകളിലേക്ക് 28ന് കൂടിക്കാഴ്ച നടത്തുന്നു. വിശദവിവരങ്ങൾ hhh://kvadoor.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

നേത്ര ചികിത്സാ ക്യാംപ്
റാന്നി ∙ നെല്ലിക്കമൺ ലൈബ്രറിയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയും ചേർന്ന് നാളെ 9.30ന് സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടക്കും. മുൻ പഞ്ചായത്തംഗം സോണി മാത്യു ഉദ്ഘാടനം ചെയ്യും. മാത്യു ഏബ്രഹാം അധ്യക്ഷനാകും.

കോഴഞ്ചേരി പുഷ്പമേള ഇന്നു മുതൽ
കോഴഞ്ചേരി ∙ പുഷ്പമേള ഇന്നു വൈകിട്ട് 5ന് സ്‌റ്റേഡിയം ഗ്രൗണ്ടിൽ (മുത്തൂറ്റ് പാപ്പച്ചൻ, ജാനമ്മ ഫിൻകോർപ് നഗർ) മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിക്കും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ പുഷ്പമേള പവലിയൻ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കാർഷികപ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

കൺവൻഷൻ ഇന്നു മുതൽ
അടൂർ ∙ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ, സതേൺ ഡിസ്ട്രിക്ട് കേരള അടൂർ സെക്‌ഷൻ കൺവൻഷൻ കോൺഫറൻസും ഇന്നു മുതൽ 25 വരെ പ്ലാവിളത്തറ ജംക്‌ഷനിൽ നടക്കും. ഇന്ന് വൈകിട്ട് 6.30ന് യുപിസിഐ അസിസ്റ്റന്റ് സൂപ്രണ്ട് റവ. മാത്യു ജോൺ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ കെ. ഭാസി എം. ഫ്രഞ്ച് അധ്യക്ഷത വഹിക്കും. ദിവസവും 6.30ന് തുടങ്ങുന്ന യോഗത്തിൽ യുപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്റർ റവ. പി. ജിജു, യുപിസി കേരള സ്റ്റേറ്റ് സെക്രട്ടറി റവ. റോബി മാത്യു, പാസ്റ്റർ ജോമോൻ ജി. വാഴപ്പാറ എന്നിവർ പ്രസംഗിക്കും. ഇന്ന് രണ്ടിന് യുവജന വാർഷിക യോഗം, 25ന് രാവിലെ 930ന് പൊതുസഭായോഗം. അടൂർ സെക്‌ഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

ധ്യാനം നാളെ മുതൽ
അടൂർ ∙ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ വലിയ നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം ഇന്നും നാളെയും നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന ധ്യാനം ഫാ. ബോബി ജോസ് കട്ടിക്കാട് നയിക്കും.

പൊങ്കാല 25ന്
പറക്കോട് ∙ മുല്ലൂർക്കുളങ്ങര ദുർഗാദേവീ ക്ഷേത്രത്തിലെ പൊങ്കാല 25ന് രാവിലെ 6ന് നടക്കും.

നല്ലൂർസ്ഥാനത്ത് പൊങ്കാല നാളെ
ഇരവിപേരൂർ∙നല്ലൂർസ്ഥാനം ഭദ്രകാളീക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും.രാവിലെ 9.25ന് മേൽശാന്തി വാസുദേവരാജു നമ്പൂതിരി ഭദ്രദീപം തെളിക്കും.11ന് കൈവട്ടക കുരുതി,12ന് അന്നദാനം.

പ്രാർഥനാ യോഗം ഇന്ന്
കോഴഞ്ചേരി ∙ പ്ലാമൂട്ടിൽ കുടുംബയോഗം പ്രതിമാസ പ്രാർഥനാ യോഗം ഇന്ന് 5 ന് കോഴഞ്ചേരി കോയിക്കപ്പറമ്പിൽ ബിൽഡിങ്സിൽ നടക്കും. ഫിലിപ് വർഗീസ് കുറവന്റയ്യത്ത് മുഖ്യ സന്ദേശം നൽകും. പ്രസിഡന്റ് പ്രഫ. പി. എം. തോമസ് അധ്യക്ഷത വഹിക്കും.

ഏജൻസി
കോഴഞ്ചേരി ∙ ഓന്തേക്കാട് കേന്ദ്രീകരിച്ച് വഞ്ചിത്ര പനച്ചിക്കുഴി, കാഞ്ഞിരവേലി എന്നീ മേഖലകളിലായി മലയാള മനോരമ പത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 8547789683, 9446567098

വോളിബോൾ ടൂർണമെന്റ് നാളെയും 25നും
പത്തനംതിട്ട ∙ സർവീസസ് കോച്ചായിരുന്ന പ്രക്കാനം കൊല്ലന്റേത്ത് കൊച്ചീപ്പൻ സ്മാരക വോളിബോൾ ടൂർണമെന്റ് നാളെയും 25നും പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 19 ഇനത്തിൽ തൃശൂർ വരന്തരപ്പള്ളി സിജെഎംഎ എച്ച്എസ്എസ്, പാലക്കാട് കിഴക്കഞ്ചേരി ജിഎച്ച്എസ്എസ്, കോട്ടയം ഗിരിദീപം ബിഎച്ച്എസ്എസ്, കോഴിക്കോട് നടുവന്നൂർ എൻഎച്ച്എസ്എസ് വകയാഡ് വോളിബോൾ അക്കാദമി എന്നീ ടീമുകൾ ഏറ്റുമുട്ടും. രാവിലെ 8നും വൈകിട്ട് 4നും മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ ടി.എൻ.സോമരാജൻ, എസ്.സുനിൽ, പി.എസ്.ബാബു എന്നിവർ പറഞ്ഞു. മത്സരങ്ങൾ നാളെ വൈകിട്ട് 4ന് കെ.യു.ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 25ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി വി.അജിത്ത് സമ്മാനദാനം നിർവഹിക്കും.

നഷ്ടപ്പെട്ടു
കുമ്പനാട് ∙പടിഞ്ഞാറേ കവലയിൽ വാഹനത്തിൽ നിന്ന് േരഖകളടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ആധാർ, പാൻ, ലൈസൻസ്, എടിഎം കാർഡ് തുടങ്ങിയവ ഉണ്ടായിരുന്നു. സാം ജി.ജോസഫ് 8075770920

വൈദ്യുതി മുടക്കം
∙ ഏഴംകുളം വൈദ്യുതി സെക്‌ഷന്റെ കീഴിലുള്ള കാരയ്ക്കൽ, മുനിസിപ്പൽ കോളനി, ചേറ്റുകുഴി, പൂഴിക്കാട്, ലൂക്കോസ് ജംക്‌ഷൻ, പൂരം, മലങ്കാവ്, വാഴുവേലിൽക്കാവ്, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ.
∙ മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ വെറ്ററിനറി, പൂച്ചവയൽ, ദേവി, ആനക്കുഴി, മോർ സൂപ്പർമാർക്കറ്റ്, മടുക്കോലി, ഗ്യാസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com