ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ; പൊടിശല്യത്താൽ മടുത്ത് ജനം

Mail This Article
×
എഴുമറ്റൂർ ∙ മേൽമൂടിയില്ലാത്ത ടിപ്പർലോറികളുടെ പരക്കംപാച്ചിൽ, മേഖലയിലെ പാതകളിൽ പൊടിശല്യം രൂക്ഷമാകുന്നതായി പരാതി. ചെറുകോൽപുഴ- പൂവനക്കടവ്, എഴുമറ്റൂർ- പടുതോട് എന്നീ റോഡുകളിലാണ് യാത്ര ദുരിതമായിരിക്കുകയാണ്. മേഖലയിൽ ഭാരവാഹനങ്ങൾ നിശ്ചിത സ്കൂൾ നിയന്ത്രിത സമയം പാലിക്കുന്നില്ലെന്നു വ്യാപകമായ ആക്ഷേപമുയരുന്നു.
ഗ്രാമീണ പാതകളിലടക്കം യാതൊരുവിധ വേഗതാമാനദണ്ഡങ്ങളും പാലിക്കാതെയാണ് വാഹനങ്ങളുടെ പാച്ചിൽ. വാഹനങ്ങൾ മേൽമൂടിയില്ലാതെ പായുന്നതിനിടെ പിന്നാലെ എത്തുന്ന ചെറുകിട ഇരുചക്രവാഹനയാത്രികർക്ക് ദുരിതമായിരിക്കുകയാണ്. വെയിൽ കനക്കുന്നതോടെ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പൊടി പറന്നെത്തുകയാണ്. എതിർ വശത്തുനിന്നു മൂടിയില്ലാത്ത ഭാരവാഹനങ്ങളെ മറികടക്കുന്ന ബസുകൾക്കും ഇത് ഭീഷണിയായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.