ADVERTISEMENT

അടൂർ ∙ സെൻട്രൽ ജംക്‌ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണ് സംഭവം. കൊല്ലം ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ(42), ചിറ്റൂർ തലമുറ്റത്ത് വീട്ടിൽ നെജോ(32), കരുനാഗപ്പള്ളി പടിയിൽ വീട്ടിൽ നിയാസ്(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൂത്തുക്കുടിയിൽ നിന്ന് കൽക്കരിയുമായി ആലുവയിലേക്ക് പോയ ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. അഗ്നിരക്ഷാ കേന്ദ്രത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com