അങ്കണവാടിക്കു കെട്ടിടം: സൗജന്യമായി ഭൂമി നൽകി കുടുംബം
Mail This Article
×
മന്ദമരുതി∙ അങ്കണവാടിക്കു കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി കുടുംബം. പഴവങ്ങാടി പഞ്ചായത്ത് 17ാം വാർഡിലെ 52ാം നമ്പർ അങ്കണവാടിക്കു കെട്ടിടം പണിയുന്നതിന് അട്ടത്തറയിൽ ജോയിയാണ് സൗജന്യമായി ഭൂമി നൽകിയത്. ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിജി വർഗീസ്, സെക്രട്ടറി മിനി മറിയം ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രദീപ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.