ADVERTISEMENT

കോന്നി ∙ ചാങ്കൂർമുക്കിനു സമീപം ശരിയായ വിധത്തിൽ ടാറിങ് നടത്താത്തതിനാലുണ്ടായ കുഴി വാഹനയാത്രക്കാർക്കു ഭീഷണിയാകുന്നു. കോന്നി - വെട്ടൂർ റോഡിൽ കഴിഞ്ഞയിടെ തോടിനു വശത്തെ കൽക്കെട്ട് പുനർനിർ‌മിച്ചതിനു ശേഷം ടാറിങ് നടത്തിയ ഭാഗമാണ് താഴ്ന്നു കിടക്കുന്നത്. തോടിന്റെ സംരക്ഷണഭിത്തി കാര്യമായി നിർമിച്ചെങ്കിലും നിരപ്പായി ടാർ ചെയ്യാൻ കഴിഞ്ഞില്ല. റോ‍ഡ് ഉയർന്നും താഴ്ന്നുമായ നിലയിലാണ്. മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടത്ര പരിശോധന നടത്താത്തതാണ് കാരണമെന്ന് പരാതി ഉയർന്നിട്ടുണ്ട്.

അട്ടച്ചാക്കൽ, പയ്യനാമൺ, തണ്ണിത്തോട് മേഖലയിൽ നിന്നുള്ള യാത്രക്കാർ കോന്നിയിലേക്കു പോകുമ്പോൾ ഇടതുഭാഗത്തായാണിത്. എതിരെ വലിയ വാഹനങ്ങൾ കടന്നു വന്നാൽ ഇടത്തേക്കോ വലത്തേക്കോ മാറ്റാൻ കഴിയുന്നില്ല. കുഴിയിലേക്ക് ഇറങ്ങിയാൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വരുന്ന വാഹനത്തിനടിയിൽപെടാനുള്ള സാധ്യതയുമുണ്ട്. ഇരുചക്രവാഹന യാത്രക്കാർ‌ക്കാണ് ഏറെ പ്രശ്നം. വലിയ അപകടം ഉണ്ടാകുന്നതിനു മുൻപ് റോഡ് നിരപ്പാക്കി ടാർ ചെയ്ത് ഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com