പെരുനാട് കുരിശുമല സന്ദർശിച്ച് അനിൽ കെ.ആന്റണി

Mail This Article
പത്തനംതിട്ട∙ എൻഡിഎ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി അനിൽ കെ.ആന്റണി റാന്നി പെരുനാട് കുരിശുമല തീർഥാടന കേന്ദ്രം സന്ദർശിച്ചു കുർബാനയിൽ പങ്കെടുത്തു. പള്ളി വികാരി സ്കോട്ട് സ്ലീബാ പുളിമൂടൻ, ഫാ.ചാൾസ് മേലേടത്ത്, ഫാ.ജോർജ് കുളത്തുംക്കാരോട്ട്, ഫാ.റോസറി വില്ല എന്നിവരുമായും സംവദിച്ചു.റബർ ട്രേഡേഴ്‌സ് ഫെഡറേഷൻ ഭാരവാഹി ബിജു തോമസ് പാലനിൽക്കുന്നതിലിനെയും സന്ദർശിച്ചു. റബർ വ്യാപാര മേഖലയിലെ ദൈനംദിന വ്യതിയാനങ്ങളും പ്രതിസന്ധികളുമടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.തുടർന്ന് പള്ളിക്കലിൽ ജീവനൊടുക്കിയ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിന്റെ വീട് സന്ദർശിച്ചു.
ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ടു തുടരന്വേഷണത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. ഡോ.ഏബ്രഹാം മാർ സെറാഫിമിനെ സന്ദർശിച്ച അനിൽ കെ. ആന്റണി പിന്നീട് തുമ്പമൺ എക്സ് സർവീസ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സന്ദർശിച്ചു. പൊതുജനങ്ങളുമായും ജീവനക്കാരുമായും സംവദിച്ചു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി റോയ് മാത്യു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജയകുമാർ തെങ്ങമം, ജി. നന്ദകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. സീന, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് മധു പരിയാരത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.