‘ഇലക്ടറൽ ബോണ്ട് അഴിമതിപ്പണത്തിലൂടെ അധികാരത്തിലെത്താൻ മോദിയുടെ ശ്രമം’
Mail This Article
മലയാലപ്പുഴ ∙ ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ ലഭിച്ച കോടിക്കണക്കിന് പണം ഉപയോഗിച്ച് രാജ്യത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വീണ്ടും അധികാരത്തിൽ എത്താനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയർമാൻ ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി, ഡിസിസി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മലയാലപ്പുഴ ശ്രീകോമളൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിൽ ശാസ്തമണ്ണിൽ, യോഹന്നാൻ ശങ്കരത്തിൽ, ജയിംസ് കീക്കരിക്കാട്ട്, വി.സി.ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.