ADVERTISEMENT

വൈദ്യുതി മുടങ്ങും:മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കാഞ്ഞിരത്തിങ്കൽ, മുറ്റത്തുമാവ്, നൂറോമ്മാവ്, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അയിരൂർ ∙ വൈദ്യുതി സെക്‌ഷൻ പരിധിയിലെ അയിരൂർ, ചരൽകുന്ന്, മാരാമൺ, ചെട്ടിമുക്ക്, നെടുംപ്രയാർ, മുളവൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

ബ്യൂട്ടി തെറപ്പിസ്റ്റ് കോഴ്സ്
കുന്നന്താനം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറപ്പിസ്റ്റ് കോഴ്സിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 – 45. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷനൽ സ്കിൽ ഡവലപ്മെന്റ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. 30 ന് മുൻപ് റജിസ്റ്റർ ചെയ്യണം

സ്കൂൾ വാർഷികം 
അടൂർ∙ മൂന്നാളം ഗവ. ലോവർ പ്രൈമറി സ്കൂളിലെ വാർഷികാഘോഷവും പഠനോത്സവവും അധ്യാപക–രക്ഷാകർതൃസമ്മേളനവും ഇന്ന് നടക്കും. രാവിലെ 9ന് വാർഷികാഘോഷം, അധ്യാപക–രക്ഷാകർതൃസമ്മേളനം,4ന് പൊതുസമ്മേളനം.

യുഡിഎഫ്  കൺവൻഷൻ ഇന്ന് 
തുമ്പമൺ ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് തുമ്പമൺ മണ്ഡലം കൺവൻഷൻ ഇന്ന് 9.30ന് സാംസ്കാരിക നിലയത്തിൽ നടക്കും. മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com