കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്
Mail This Article
×
കോന്നി ∙ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്ക്. പുനലൂർ സ്വദേശി ശ്രീജിത് (37), ഇടുക്കി സ്വദേശികളായ വിജയൻ (63), ജിഷ (37), ലതിക (58), സരള (68), നെടുങ്കണ്ടം സ്വദേശിയായ ബിജു കുമാർ (48) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 5ന് സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംക്‌ഷനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽ നിന്നും നെടുങ്കണ്ടത്തു നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പുനലൂരിൽ നിന്നു വന്ന കാർ തലകീഴായി റോഡിൽ മറിഞ്ഞു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പുനലൂരിൽ നിന്നു വന്ന കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് 5 പേരും നെടുങ്കണ്ടത്തു നിന്നു പോയ കാറിൽ ഉണ്ടായിരുന്നവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.