ADVERTISEMENT

മണ്ണടി∙ വർഷങ്ങളായി പാറ ഖനനം കാരണം തകർന്ന കന്നിമല കുന്നുകളിൽ 100 ഏക്കർ വരുന്ന ഭാഗത്തു പച്ചവിരിച്ചു നിൽക്കുന്ന കാടും വള്ളിപ്പടർപ്പുകളും വേനലിൽ കത്തിയമരുന്നു. പ്രദേശത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും വലിയ പങ്കു വഹിക്കുന്ന കുന്നിൻ നിരകൾ കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളുടെ അതിർത്തിയിലാണ്.രൂക്ഷമായ ജലക്ഷാമവും പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യവും കണക്കിലെടുത്ത് നാട്ടുകാരും പരിസ്ഥിതി പ്രേമികളും നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണു പാറ ഖനനം അവസാനിച്ചത്.

ഇപ്പോൾ പക്ഷേ ഭീഷണിയായി മാറിയിരിക്കുന്നതു വേനലിൽ പടരുന്ന തീയാണ്. കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ കൊളുത്തിയ തീ 100 ഏക്കറോളം സ്ഥലത്തു വ്യാപിച്ചതായി അഗ്നിശമന സേന വിലയിരുത്തി. കുന്നിൻ മുകളിൽ നിന്നു താഴ്‌വരയിലേക്കു പടർന്നതോടെ ജനങ്ങൾ ഭീതിയിലായി. തീ അണയ്ക്കാനുള്ള ഉപകരണങ്ങളുമായി അഗ്നിശരക്ഷാസേനയ്ക്കു കടന്നു ചെല്ലാൻ പ്രയാസമുള്ള ഭാഗത്താണ് ഇക്കുറി രണ്ടു തവണ തീ പടർന്നത്. കഴിഞ്ഞ ദിവസം പടർന്ന തീ മണിക്കൂറുകൾ കഴി‍ഞ്ഞാണു പൂർണമായി അണഞ്ഞത്. മുൻപും വേനൽക്കാലത്തു തീ പടർന്നിട്ടുണ്ട്.

സമ്പന്നം ഇവിടം
കുരങ്ങ്, മയിൽ, കാട്ടു പന്നി തുടങ്ങിയവയും അപൂർവയിനം സസ്യങ്ങളും നിറഞ്ഞതാണിവിടം. ഉയർന്ന പ്രദേശത്തു നിന്നുള്ള വിദൂരക്കാഴ്ചയും ആനന്ദകരമാണ്. നാടിന്റെ ജല സംഭരണിയായ കുന്നും കുന്നിനു കുട ചൂടി നിൽക്കുന്ന കാടും നിലനിർത്താൻ നടപടി വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com