ADVERTISEMENT

കുറ്റൂർ∙വേനൽ മഴയിലും കാറ്റിലും യുവ കർഷകന്റെ വിളകൾ നശിച്ചു.ശനിയാഴ്ച രാത്രി പെയ്ത വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ, കുറ്റൂർ പഞ്ചായത്ത്‌ രണ്ടാം വാർഡിൽ, വെൺപാല മന്ത്രയിൽ ജോബി കോശിയുടെ നൂറോളം ഏത്തവാഴകളും 200 മൂട് കപ്പയും നശിച്ചു. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് മൂലമാണ് ഇത്രയും നാശനഷ്ടം സംഭവിച്ചത്. വർഷങ്ങളായി കൃഷി ചെയ്യുന്ന ജോബിയുടെ വാഴകൾ കഴിഞ്ഞ വർഷം വെള്ളപ്പൊക്കം മൂലം നശിച്ചിരുന്നു.  കടുത്ത വേനലിനെ അതിജീവിച്ചു കൊണ്ട് മുന്നോട്ടു കൊണ്ട് പോയ കൃഷിയാണ് ഈ അവസ്ഥയിലായത്. വളത്തിന്റെ വിലയിൽ ഉണ്ടാകുന്ന വലിയ വർധന ഉൾപ്പെടെ വൻ സാമ്പത്തിക ബാധ്യതയിലാണ് കർഷകർ. പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.

സങ്കടപ്പെയ്ത്ത്
നശിച്ചത് നൂറോളം ഏത്തവാഴയും 200 മൂട് കപ്പയും;  കടുത്ത വേനലിനെ അതിജീവിച്ചു നടത്തിയ കൃഷി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com