പത്തനംതിട്ട ജില്ലയിൽ ഇന്ന് (02-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
നാലു ദിവസം വെള്ളം മുടങ്ങും
റാന്നി ∙ തോട്ടമൺ ഇൻടേക് പമ്പ് ഹൗസ് കിണർ വൃത്തിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ റാന്നി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളിൽ ഇന്നു മുതൽ 4 ദിവസത്തേക്ക് ജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇന്ന്
∙കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.
∙കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം: ഉത്സവം. ഭാഗവതപാരായണം 8.00, ഉത്സവബലി 10.30, ഉത്സവബലി ദർശനം 12.00, സമൂഹസദ്യ 1.00, പഞ്ചവാദ്യം 5.30, ദീപക്കാഴ്ച, സേവ 6.30, നടന വർഷം 7.00, ശ്രീഭൂതബലി എഴുന്നള്ളത്ത് 8.30, ഗാനമേള 10.30.
കാലാവസ്ഥ
കനത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
ചേരിമുക്ക് പ്രദേശത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അഞ്ചിലവ്, അരീക്കൽ, പൂവൻപാറ, മുറിഞ്ഞകൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും