ADVERTISEMENT

തുലാപ്പള്ളി∙ പെരുനാട് പഞ്ചായത്തിലെ 6ാം വാർഡിലാണ് വട്ടപ്പാറ പുളിയൻകുന്ന് പിആർസി മല. കഴിഞ്ഞ 70 വർഷമായി ഈ പ്രദേശത്ത് ആൾ താമസം ഉണ്ട്. ജനവാസ മേഖലയിലേക്കു ആന ഇറങ്ങി ആളുകളെ ആക്രമിച്ച സംഭവം ആദ്യമാണെങ്കിലും കൃഷി നാശം വരുത്തുന്നത് പതിവായിരുന്നതായി സ്ഥലത്തെ കർഷകർ പറയുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുനിന്നു സ്ഥലംമാറി പോയി. ചിലർ സുരക്ഷിത സ്ഥലത്തേക്കു താമസം മാറ്റി. പത്തിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നതെന്നു പരിസരവാസികൾ പറഞ്ഞു. സ്ഥലം മാറിപ്പോയവർ കൃഷിക്കു മാത്രമാണ് പിആർസി മലയിലേക്കു വരുന്നത്. ഒട്ടേറെ വീടുകൾ ആൾത്താമസം ഇല്ലാതെ ഒഴിഞ്ഞ് കിടപ്പുണ്ട്. താമസിക്കുന്നവരിൽ മിക്കവർക്കും മറ്റു മാർഗമൊന്നും ഇല്ലാത്തതിനാലാണ് ഇവിടെ തന്നെ തുടരുന്നത്.

കാട്ടാനയ്ക്കു പുറമേ കടുവ, പുലി, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ മിക്ക മൃഗങ്ങളും ഇവിടെ ഉണ്ട്. മലയണ്ണാന്റെ നിരന്തര ശല്യം കാരണം ഒരു തേങ്ങ പോലും കിട്ടാത്ത സ്ഥിതിയിലാണ് തങ്ങളെന്നു കർഷകർ പറയുന്നു. ഒരു മാസം മുൻപ് ഈ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. കൃഷി നാശം വരുത്തി കാട്ടാനകൾ മിക്കപ്പോഴും ഇറങ്ങാറുണ്ട്. കൃഷി നാശത്തിനു ലഭിക്കുന്ന നഷ്ട പരിഹാരങ്ങൾ നാമ മാത്രമായതിനാൽ കർഷകരും ഇവ ആരോടും പറയാതെ സ്വയം സഹിക്കുകയാണ് പതിവ്. ആനയെ തുരത്താൻ മിക്കപ്പോഴും വനപാലകർ നടത്തുന്ന ശ്രമങ്ങൾ നാമമാത്രമാണെന്നാണ് കർഷകരുടെ പരാതി. വന നിയമങ്ങളാണ് ഇവയ്ക്കുള്ള തടസ്സങ്ങളായി വനപാലകരും ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com