ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: അടൂർ ∙ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് ഷിഫ്റ്റിലേക്കും 2024–25 അധ്യയന വർഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31ന് 6 വയസ്സ് പൂർത്തിയായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 15ന് വൈകിട്ട് 5നു മുൻപായി https://kvsonlineadmission.kvs.gov.in എന്ന ലിങ്കിൽ അപേക്ഷിക്കണം. https://kvsangathan.nic.in എന്ന ലിങ്ക് സന്ദർശിച്ചാൽ അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ ലഭിക്കും.

വസ്തു നികുതി: പഴവങ്ങാടിക്ക് 90.99% പിരിവ്
കോഴഞ്ചേരി ∙ സാമ്പത്തിക വർഷത്തെ വസ്തു നികുതി പിരിവിൽ റാന്നി പഴവങ്ങാടി പഞ്ചായത്ത് 90.99 % നേട്ടം കൈവരിച്ചതായി പ്രസിഡന്റ് അനിത അനിൽകുമാർ അറിയിച്ചു.

കോഴിക്കുഞ്ഞ്
പത്തനംതിട്ട∙ കേരള ഫാം ഡെവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയിൽ 70 ദിവസം പ്രായമായ വിബി 380 ഇനം കോഴിക്കുഞ്ഞുങ്ങൾ അടൂർ, കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിൽ വിതരണത്തിനു തയാറായി. ഫോൺ 8590468582.

ചിത്രകലാകളരി 8 മുതൽ
പത്തനംതിട്ട ∙ ജില്ലയിലെ കുട്ടികളുടെ ചിത്രരചന പഠനത്തിന് കൂടുതൽ അറിവ് നൽകുന്നതിനായി വര ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 മുതൽ 10 വരെ സൗജന്യ ചിത്രകലാകളരി സംഘടിപ്പിക്കുന്നു. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 9447095729.

അവധിക്കാല വോളിബോൾ കോച്ചിങ് ക്യാംപ് 
കോഴഞ്ചേരി ∙ ദീപ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കോഴഞ്ചേരി ഈസ്റ്റ് വയ്നാട് എക്സ്പോർട്സ് മിനി സ്റ്റേഡിയത്തിൽ 10 മുതൽ 25 വരെ  വോളിബോൾ കോച്ചിങ് ക്യാംപ് നടത്തുന്നു. രാവിലെ 7 മുതൽ 9 വരെ നടത്തുന്ന ക്യാംപിൽ 6 വയസിനു മുകളിലുള്ളവർക്കു   പങ്കെടുക്കാം. റജിസ്ട്രേഷൻ, പരിശീലനം സൗജന്യമാണ്. 7594841989.

യോഗാ ക്യാംപ്
കോന്നി ∙ ശ്രീആചാര്യ യോഗാ സ്കൂളിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി അവധിക്കാല യോഗാ പരിശീലന ക്യാംപ് 6ന് 7ന് പഞ്ചായത്ത് ഓഫിസിനു സമീപമുള്ള കടമാട്ടു ബിൽഡിങ്ങിൽ ആരംഭിക്കും. 9744827969.

മാല നഷ്ടപ്പെട്ടു 
കോന്നി ∙ കുമ്മണ്ണൂർ ജീന മൻസിൽ ഹൗലത്തിന്റെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി. 27ന് കോന്നിയിൽ പോയ സമയത്താണ് മാല നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി നൽകി. 9744652688.

ഒവിബിഎസ് 
വാഴമുട്ടം ∙ മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിലെ ഒവിബിഎസ് ഇന്നു മുതൽ 10 വരെ നടക്കും. ഫാ.ബിജു മാത്യു പ്രക്കാനം പതാക ഉയർത്തും.

യുഡിഎഫ്  ഓഫിസ് ഉദ്ഘാടനം 
പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫിസ് ജനറൽ ആശുപത്രിക്കു സമീപം മാടപ്പള്ളി ബിൽഡിങ്സിൽ ഇന്നു വൈകിട്ട് 7 ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടക്കം
പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്ച നടക്കുന്നതിനാൽ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com