അരക്കികൾ കളത്തിലെത്തി; ഇന്ന് വെൺപാലക്കരയുടെ ഇടപ്പടയണി

Mail This Article
തിരുവല്ല∙ കദളിമംഗലം ക്ഷേത്രത്തിൽ ഇന്ന് വെൺപാല കരയുടെ വൈവിധ്യമാർന്ന കോലങ്ങൾ കളത്തിൽ എത്തുന്ന വലിയ ഇടപ്പടയണി നടക്കും. രാത്രി9.30ന് വിളക്ക് വച്ചു പുലവൃത്തം ആരംഭിക്കും. തുടർന്ന് ചൂട്ടുവലത്തിനുശേഷം തപ്പുമേളം ആരംഭിക്കും.താവടിയും പരദേശിയും കഴിഞ്ഞതിനു ശേഷം ഗണപതിക്കോലം കളത്തിൽ എത്തും.തുടർന്ന് 101 പാളയുടെ നാല് വലിയ ഭൈരവിക്കോലങ്ങൾ, മൂന്ന് 32 പാള ഭൈരവിക്കോലങ്ങൾ, 10 കാലൻ കോലങ്ങൾ, ചെറിയ ഭൈരവിക്കോലങ്ങൾ എന്നിവ കളത്തിൽ എത്തും, ശൗര്യം ഏറുന്ന അരക്കിക്കോലങ്ങൾ വലിയ ഇടപ്പടയണി ദിവസം കളത്തിൽ എത്തും .കഴിഞ്ഞ ദിവസം വെൺപാല കരയുടെ ചെറിയ ഇടപ്പടയണി നടന്നിരുന്നു.പഞ്ചകോലങ്ങൾ,101 പാളയുടെ നാല് വലിയ ഭൈരവി കോലങ്ങൾ, 64 പാള ഭൈരവിക്കോലം, 12 കാലൻ കോലങ്ങൾ, ചെറിയ ഭൈരവി കോലങ്ങൾ എന്നിവ കളത്തിൽ എത്തി. ഇന്നലെ രാത്രി ഇരുവള്ളിപ്ര, തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടയണി നടന്നു.