ADVERTISEMENT

നാരങ്ങാനം ∙ കനാൽ തുറന്നു വിടാത്തതിനാൽ ജലം കിട്ടുന്നില്ലെന്നു പരാതി. ചക്കുങ്കൽപടി, കക്കണ്ണിമല കുടിവെള്ള പദ്ധതിയിലെ അംഗങ്ങളായ കുടുംബങ്ങളാണ് അധികൃതരോട് പരാതി പറഞ്ഞു മടുത്ത ശേഷം ഇപ്പോൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജിനു പരാതി നൽകിയത്. പമ്പ ജലസേചന ഇടതുകര കനാലിന്റെ ഉപകനാലായ നാരങ്ങാനം ഡിവിഷനിലെ കോഴഞ്ചേരി ഈസ്റ്റ് ചക്കുങ്കൽപടി, നാരങ്ങാനം മഠത്തുംപടി വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി നടത്തി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

നാരങ്ങാനം വെസ്റ്റിലെ കുളത്തൂർപടിയിലുള്ള കുളത്തിൽ നിന്നാണ് ചക്കുങ്കൽപടി, കക്കണ്ണിമല കുടിവെള്ള പദ്ധതിയിലെ ജനങ്ങൾക്ക് ആവശ്യമായ വെള്ളം പമ്പു ചെയ്യുന്നത്. വേനൽക്കാലത്ത് ഈ കുളത്തിലെ വെള്ളം വറ്റുകയും കനാലിൽ വെള്ളം എത്തുന്നതോടെ ഉറവ ഉണ്ടായി കുളത്തിൽ വെള്ളം ഉയരുകയും ചെയ്യുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്.എന്നാൽ നിലവിൽ കനാലിൽ വെള്ളം എത്താതായതോടെ പമ്പിങ് നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്.

നിർധനരായ നിരവധി കുടുംബങ്ങൾ ജീവിക്കുന്ന ഇവിടെ പല വീട്ടുകാരും പണം മുടക്കി വെള്ളം വാങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ട്. കൂടാതെ 60 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന പെരിഞ്ഞേലി, പുന്നോൺ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്നതും ഈ കനാൽ വഴിയാണ്. വേനൽക്കാലത്തു നടത്തേണ്ട പച്ചക്കറി കൃഷി വെള്ളം ലഭിക്കാത്തതിനാൽ നടത്താൻ കഴിയാത്ത പ്രയാസത്തിലാണ് കർഷകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com