ADVERTISEMENT

തിരുവല്ല ∙ കാലുകൊണ്ട് ചിത്രം വരച്ച് സജയകുമാർ ശ്രദ്ധേയനായി. വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ ഇടവക വിബിഎസ് ക്ലാസിന്റെ സമാപനത്തിലാണ് കാലുകൊണ്ട് ചിത്രം വര കൗതുകമായത്. ജന്മനാ കൈകൾ ഇല്ലാത്ത സജയകുമാർ മാർത്തോമ്മാ സഭയുടെ പിടവൂർ ആശാഭവനിലും, മാവേലിക്കര ജ്യോതിസിലും നിന്നു പഠനം പൂർത്തീകരിച്ച് കുളക്കട ബിആർസിയിലെ ചിത്രകല അധ്യാപകനായി ജോലി ചെയ്യുകയാണ്. 

ദൈവം വ്യത്യസ്ത കഴിവുകൾ നൽകിയിട്ടുണ്ടെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ തന്നെ ചുമതലയാണെന്നും സജയകുമാർ പറഞ്ഞു. പരിമിതികളെ ഓർത്ത് വ്യാകുലപ്പെടാതെ വിജയം വരെ പ്രയത്നിക്കണമെന്ന്‌ തന്റെ അനുഭവം തുറന്നുകാട്ടി കുട്ടികൾക്ക് അദ്ദേഹം പ്രചോദനമായി. സമാപന യോഗത്തിൽ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ ഇടവക വികാരി റവ.ലിജു രാജു താമരക്കുടി അധ്യക്ഷത വഹിച്ചു. ക്ലാസിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മറിയാമ്മ വർഗീസ്, ഷീജ യോഹന്നാൻ, ജോജി വർഗീസ്, ഷാജി ജോസഫ്, ലാലു ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com