ADVERTISEMENT

തിരുവല്ല ∙പെരിങ്ങര പഞ്ചായത്തിലെ കണ്ണാട്ട് കുഴി പാലത്തിൽ കയറണമെങ്കിൽ നാട്ടുകാർ ഒന്നു പേടിക്കും. കാരണം കണ്ണാട്ട് കുഴി  പാലത്തിന്റെ അപ്രോച്ച് റോഡിലെ വിള്ളൽ തന്നെ കാരണം. പെരിങ്ങര- കൊച്ചാരിമുക്കം പ്രദേശങ്ങളെ ബന്ധിപ്പിച്ചു ചാത്തങ്കരി തോടിന് കുറുകെയുള്ളതാണു പാലം. പെരിങ്ങര ഭാഗത്തെ അപ്രോച്ച് റോഡിന്റെ മധ്യ ഭാഗമാണു വിണ്ടു കീറിയത്. കുറെ ഭാഗം ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഈ പ്രദേശത്തെ കോൺക്രീറ്റും തകർന്നു. ദിവസവും ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.

ഭാരം കയറ്റിയ വാഹനങ്ങൾ അടുത്ത കാലത്തായി  ഏറെ കടന്നു പോയതാണ് അപ്രോച്ച് റോഡ് തകരാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. ചെറിയ വാഹനങ്ങൾക്കു കടന്നു പോകാനുള്ള വീതിയിൽ രണ്ടു പതിറ്റാണ്ട് മുൻപ് നിർമിച്ച പാലമാണിത്. ഭയത്തോടെ ആണ് അപ്രോച്ച് റോഡ് വഴി യാത്ര. സാധാരണ മഴക്കാലത്ത് ചാത്തങ്കരി തോട്ടിൽ കുത്തൊഴുക്ക് ഉണ്ടാകാറുണ്ട്. ഈ ഒഴുക്കിൽ അപ്രോച്ച് റോഡ് ഒലിച്ചു പോകുമോ എന്ന ഭീതിയും നാട്ടുകാർക്ക് ഉണ്ട്. റോഡിലെ കലുങ്കും സംരക്ഷണ ഭിത്തിയും തകർന്ന് കിടക്കുന്നു.റോഡ് തകർന്നത് സംബന്ധിച്ച് അധികൃതർക്കും ജനപ്രതിനിധികൾക്കും നിരവധി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല എന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. 

"ആറ് മാസത്തിലേറെയായി അപ്രോച്ച് റോഡ് തകർന്നിട്ട്. തോട്ടിലെ പോള നീക്കം ചെയ്തതിന് ഒപ്പം പാലത്തിന് സമീപത്തെ എക്കലും മണ്ണും നഷ്ടമായതും റോഡ് തകരാൻ കാരണമായി".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com