ADVERTISEMENT

റാന്നി ∙ എസ്‌സി പടി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. മധ്യവേനലവധിക്കു ശേഷം എസ്‌സി ഹയർ സെക്കൻഡറി സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ കാത്തിരിക്കുന്നത് പുതിയ പാലം. കഴിഞ്ഞ മാസം 12ന് ആണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. വലിയതോട്ടിലുണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയാണ് പുതിയതു നിർ‌മിക്കാൻ അടിത്തറയൊരുക്കിയത്. ഇരുവശത്തെയും അബട്ട്മെന്റുകൾ, ഉപരിതലത്തിലെ കോൺക്രീറ്റ്, കൈവരികൾ എന്നിവ നിർമിച്ചു. കൈവരികൾ സിമന്റ് പൂശി മോടിയാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതേ സ്ഥിതിയിൽ പണി തുടർന്നാൽ സ്കൂൾ തുറക്കുന്നതിന് ഏറെക്കുറെ ഒരു മാസം മുൻപേ പണി തീരും. കരാർ ചെയ്ത് ഒരു വർഷം വൈകിയാണ് പാലം പണി തുടങ്ങിയതെങ്കിലും ഇത്ര വേഗത്തിൽ പൂർത്തിയാകുന്നത് റാന്നിയുടെ ചരിത്രത്തിൽ ആദ്യമാണ്. ചെറുകിട ജലസേചന വിഭാഗത്തിന്റെ ചുമതലയിലാണ് നിർമാണം നടക്കുന്നത്. ജലവിഭവ വകുപ്പ് അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. പുനലൂർ‌–മൂവാറ്റുപുഴ, ചെത്തോങ്കര–അത്തിക്കയം എന്നീ പാതകളെ ബന്ധിപ്പിക്കുന്ന ഇടറോഡിലെ പാലമാണിത്. സ്കൂളിനു മധ്യത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com