ADVERTISEMENT

പത്തനംതിട്ട ∙ വോട്ടടുപ്പിനായി ബാലറ്റ് സ്ഥാപിച്ച് വോട്ടിങ് യന്ത്രം സീൽ ചെയ്യുന്ന കമ്മിഷനിങ് ജോലികൾ ആരംഭിച്ചു. മണ്ഡലത്തിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് എന്നീ യൂണിറ്റുകളാണ് വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന‌ത്. നിയമസഭ മണ്ഡലം തിരിച്ച് സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൗണ്ടറുകളിൽ എത്തിച്ചത്.

മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ (ആറന്മുള മണ്ഡലം), എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂർ ബിഎഡ് സെന്റർ (അടൂർ), കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാർ ) എന്നീ കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് ഇത് നടന്നത്.

ഓരോ ബൂത്തിലേക്കും നിശ്ചയിച്ചിട്ടുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും ആദ്യം എത്തിച്ചു. ബാലറ്റ് യൂണിറ്റ് തുറന്ന് അതിൽ ബാലറ്റ് പേപ്പർ സെറ്റ് ചെയ്ത് കൺട്രോൾ യൂണിറ്റും സജ്ജമാക്കി. അതിനു ശേഷം മോക് പോൾ നടത്തി കൃത്യത ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. ഏതെങ്കിലും യന്ത്രം തകരാറിലായാൽ പകരം ഉപയോഗിക്കുന്നതിനായി റിസർവ് ആയും കരുതിയിട്ടുണ്ട്. കമ്മിഷനിങ് പ്രക്രിയ ഇന്ന് പൂർത്തിയാക്കുന്നതിനു മുൻപായി അഞ്ചു ശതമാനം മോക്‌ പോൾ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com