ADVERTISEMENT

റജിസ്ട്രേഷൻ തീയതി നീട്ടി: പത്തനംതിട്ട ∙ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന 10–ാം തരം, ഹയർസെക്കൻഡറി തുല്യത പുതിയ ബാച്ച് റജിസ്ട്രേഷൻ തീയതി നീട്ടി. പത്താംതരം തുല്യത 18-ാം ബാച്ചിന്റെ (2024-25) റജിസ്ട്രേഷൻ 50 രൂപ ഫൈനോടെ‍ 30 വരെയും ഹയർസെക്കൻഡറി തുല്യത 9–ാം ബാച്ചിന്റെ (2024-26) ഓൺലൈൻ റജിസ്ട്രേഷൻ 50 രൂപ ഫൈനോടെ 29 വരെയും അപേക്ഷിക്കാം. പഠിതാക്കൾക്ക് ഓൺലൈൻ റജിസ്ട്രേഷനും ചെയ്യാം. 0468 2220799. www.ecms.keltron.in

ബി.എസ്എൻഎൽ മെഗാ മേള  ഇന്ന്
കുമ്പനാട്∙ ബി.എസ്എൻഎൽ മെഗാ മേള  ഇന്ന് 9.30ന്  ടെലിഫോൺ എക്സ്ചേഞ്ചിൽ  നടക്കും. ആധാറുമായി എത്തുന്നവർക്ക് സൗജന്യ സിം കാർഡ്‌ ലഭിക്കും.

വൈദ്യുതി മുടക്കം
∙ പെരുനാട് ചന്ത ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടക്കം.
∙ആറന്മുള വൈദ്യുതി സെക്‌ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തെക്കേമല, കുന്നത്തുകര, ആറന്മുള, തറയിൽ മുക്ക്, കിഴക്കേ നട, ഗണപതി അമ്പലം, ഐക്കര ജംക്‌ഷൻ എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ .
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഐക്കരപ്പടി, തവളപ്പാറ, കൽകുരിശ്, ഹനുമാൻകുന്ന്, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com