ADVERTISEMENT

പത്തനംതിട്ട ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ അടൂർ ബ്ലോക്ക് പര്യടനം കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.കെ.ജോൺ ഉദ്ഘാടനം ചെയ്തു. പുത്തൻചന്തയിൽ ആരംഭിച്ച പര്യടനം കടമ്പനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കടമ്പനാട് ബെഥന്യ കശുവണ്ടി കമ്പനിയിലെ തൊഴിലാളികളെ നേരിൽ കണ്ട് ആന്റോ ആന്റണി വോട്ട് അഭ്യർഥിച്ചു. 

എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക് മല്ലപ്പള്ളി മേഖലയിൽ ഇന്നലെ പര്യടനം നടത്തി. രാവിലെ മുക്കട കോളനിയിൽ നിന്ന് ആരംഭിച്ച  പര്യടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. കവിയൂർ, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം പഞ്ചായത്തുകളിൽ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു പുറമറ്റത്ത് പര്യടനം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com