ADVERTISEMENT

അധ്യാപക ഒഴിവ്
മാരാമൺ ∙ എംഎംഎ എച്ച്എസ്‌എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, കണക്ക്, കൊമേഴ്സ് –സീനിയർ, ജൂനിയർ, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, എഎംഎം ടിടിഐ എൽപി സ്കൂളിൽ എപിഎസ്ഡി, ഹിന്ദി അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കേരള വിദ്യാഭ്യാസ നിയമപ്രകാരമുള്ള യോഗ്യതയുള്ള 39 വയസ്സിൽ താഴെ പ്രായമുള്ളവർ 25നകം സ്കൂൾ മാനേജർക്ക് അപേക്ഷ നൽകണം. 8547465460.

അഭിമുഖം നാളെ
പത്തനംതിട്ട∙ മുസ്‌ലിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ (ഫുൾടൈം) ബാച്ചിലേക്കുള്ള പ്രവേശന അഭിമുഖം നാളെ 10ന് നടക്കും. 50 ശതമാനം മാർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നു ബിരുദവും സർക്കാർ മാനദണ്ഡവുമാണ് യോഗ്യത. 8921372385

ഡിപ്ലോമ കോഴ്സ്
തിരുവല്ല ∙ കേന്ദ്ര സർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡവലപ്മെന്റ് സെന്റർ 6 മാസത്തെ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ്' കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മേയ്‌ ആദ്യ ആഴ്ച ആരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 8129988725.

മെഡിക്കൽ ക്യാംപ് 
കടമ്പനാട്∙ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  മൂന്നാം മാർത്തോമ്മായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കല്ലിശേരി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഐവർകാല സെന്റ് ജോൺസ് യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മുതൽ 2 വരെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മെഡിക്കൽ ക്യാംപ് നടത്തും.7736249657

അവശ്യ സർവീസ് വോട്ട്
പത്തനംതിട്ട ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസുകാർക്ക് പോസ്റ്റൽ ബാലറ്റ് വോട്ടിങ് 20, 21, 22 തീയതികളിൽ രേഖപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനായി സമർപ്പിച്ച 12 ഡി അപേക്ഷകളിൽ അനുമതി ലഭിച്ചവർക്കാണ് വോട്ട് രേഖപ്പെടുത്താനാകുക.

തപാൽ വോട്ട്: അപേക്ഷ നൽകാം
പത്തനംതിട്ട ∙ പോളിങ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിനായി ഫോറം 12ൽ അപേക്ഷ നൽകാൻ ഇന്നു കൂടി അവസരം. ഇന്നും നാളെയും ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തപാൽ വോട്ട് ചെയ്യാം. ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ബാലറ്റുകൾ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികൾക്കു കൈമാറും. ഉപവരാണധികാരികൾ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും.

വോളിബോൾ പരിശീലനം
കോഴഞ്ചേരി ഈസ്റ്റ് ∙ ജനത സ്പോർട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ വോളിബോൾ പരിശീലന ക്യാംപിന്റെ ഉദ്ഘാടനം രാജ്യാന്തര റഫറി ഡോ.മാത്യു പി.ജോൺ നിർവഹിച്ചു. പ്രസിഡന്റ് ബാബു വടക്കേൽ അധ്യക്ഷത വഹിച്ചു. എം.എ.കുര്യൻ, അനിൽ മേമന, സിറിൾ സി.മാത്യു, തോമസ് വർഗീസ്, അനൂപ് മേമന, അനന്തു, ഡെന്നി എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് കൗൺസിൽ കോച്ച് അനിൽ എം.കുര്യനാണ് പരിശീലകൻ.

കശുമാവ് തൈ വിതരണം
‌കോന്നി∙സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ കശുമാവ് തൈകൾ ആവശ്യമുള്ളവർക്ക് ബുക്ക്‌ ചെയ്യാൻ അവസരം. ആധാർ, ബാങ്ക് പാസ്ബുക്ക്, കരം അടച്ച രസീത്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയുമായി ചൈനാമുക്കിലുള്ള കാർഷിക വികസന ബാങ്കുമായി ബന്ധപ്പെടണം.

അവധിക്കാല ശിൽപശാല
ചെറുകുളഞ്ഞി ∙ വിജ്ഞാന കൈരളി വായനശാല കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ശിൽപശാല ‘വിജ്ഞാന കലോത്സവം’ ആരംഭിച്ചു. നാളെ സമാപിക്കും.  

ഭദ്രാസന സാന്ത്വന പരിചരണ പരിശീലനം
തിരുവല്ല ∙ മാർത്തോമ്മാ സഭ നിരണം മാരാമൺ ഭദ്രാസന പെയ്ൻ ആൻഡ് പാലിയേറ്റീവ് മിഷന്റെ നേതൃത്വത്തിൽ രണ്ട് മേഖലകളിലായി തീവ്ര പരിശീലന പദ്ധതി നടത്തുന്നു. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നീ സെന്ററുകൾക്കു വേണ്ടി നാളെ 2ന് പുല്ലാട് കുന്നന്താനം മാർത്തോമ്മാ ചാപ്പലിലും തിരുവല്ല ഈസ്റ്റ്, വെസ്റ്റ്, നിരണം എന്നീ സെന്ററുകൾക്കു വേണ്ടി 27ന് 2ന് വേങ്ങൽ ശാലേം മാർത്തോമ്മാ പള്ളിയിലുമാണ് പരിശീലനം . ഡോ. പി.ടി.തമ്പി നേതൃത്വം നൽകും.

കൺവ‍ൻഷൻ
മാരാമൺ ∙ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേതൃത്വത്തിൽ മാരാമൺ ബഥേൽ ഭവനാങ്കണത്തിൽ  21ന് വൈകിട്ട് 6.30 ന് കണ്‍വന്‍ഷന്‍ നടക്കും. പാസ്റ്റര്‍ ബിനു രഘുനാഥ് ലക്നൗ പ്രസംഗിക്കും. പാസ്റ്റർ എം.കെ. കരുണാകരൻ നേതൃത്വം നൽകും.

യോഗം 21ന്
പെരിങ്ങര ∙ നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റി പെരിങ്ങര, നെടുമ്പ്രം, നിരണം വടക്കും ഭാഗം യൂണിറ്റ് പൊതുയോഗം 21ന് 4ന് യൂണിറ്റ് ആസ്ഥാനത്ത് നടക്കും. പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിക്കും.

വൈദ്യുതി തടസ്സം
പത്തനംതിട്ട∙ കോന്നി 33 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തണ്ണിത്തോട്, പൂങ്കാവ്, മാമ്മൂട്, പയ്യനാമൺ, കെഎംസി എന്നീ 11 കെവി ഫീഡറുകളിൽ ഇന്ന്  രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com