ADVERTISEMENT

പത്തനംതിട്ട ∙ 6 മാസക്കാലത്തെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ ഡിഇഒ ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഓഫിസിനുള്ളിൽ മെഴുകുതിരി കത്തിച്ച്  പ്രതിഷേധിച്ചു.. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലയെ ഇരുട്ടിലാക്കുന്ന സമീപനമാണ് ഇത്തരം പ്രവൃത്തിയിലൂടെ സർക്കാർ സ്വീകരിക്കുന്നതെന്ന് കെഎസ്‌യു നേതാക്കൾ ആരോപിച്ചു. ജില്ലാ ഭാരവാഹികളായ ബി.കെ.തഥാഗത്, അസ്‌ലം കെ.അനൂപ്, മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, നിതിൻ മല്ലശേരി, ടിജോ തോമസ് അയ്യാന്തിയിൽ, സ്റ്റെയിൻസ് ഇലന്തൂർ, ശ്രുജിത്ത്, അഭിജിത്ത്കുമാർ, ആരോൺ യേശുദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com