ADVERTISEMENT

റാന്നി ∙ തിരഞ്ഞെടുപ്പോയതോടെ ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നിർമാണത്തിൽ തുടക്കത്തിലെ വേഗം ഇപ്പോൾ കാണാനില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിലെ ചെത്തോങ്കരയിൽ നിന്നാരംഭിച്ച് അഞ്ചുകുഴി, കരികുളം, തേക്കടി ജംക്‌ഷൻ, കക്കുടുമൺ, കണ്ണമ്പള്ളി വഴി അത്തിക്കയം പാലം ജംക്‌ഷനിൽ സന്ധിക്കുന്ന പാതയാണിത്. റോഡ് വീതി കൂട്ടുന്ന പണികളാണു നടക്കുന്നത്. 10–12 മീറ്റർ‌ വരെ വീതിയിലാണു നവീകരണം. വീതി കൂട്ടുന്ന ഭാഗങ്ങൾ‌ കോൺക്രീറ്റ് ചെയ്തും പൂട്ടുകട്ട പാകിയും മോടിയാക്കുന്നുണ്ട്.

തേക്കടി ജംക്‌ഷൻ–കക്കുടുമൺ വരെ കരികുളം വനാതിർത്തിയിലാണ് ഈസ്റ്ററിനു മുൻപു പണി നടന്നിരുന്നത്. വശംകെട്ടലും വീതികൂട്ടി കോൺക്രീറ്റ് ചെയ്യുന്ന പണിയുമാണ് നടത്തിയിരുന്നത്. ഈസ്റ്റർ അവധിക്ക് തൊഴിലാളികൾ നാട്ടിൽ പോയതു മൂലം ഒരാഴ്ച പണി നടന്നില്ല. അവരെല്ലാം തിരികെയെത്തിയിരുന്നില്ല. വന്നവർ വോട്ടെടുപ്പിനായി വീണ്ടും പോയിരിക്കുകയാണ്. ഇതുമൂലം പണി നടക്കുന്നില്ല. വേഗത്തിൽ നടന്നിരുന്ന പണികളാണ് ഇപ്പോൾ‌ ഇഴയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com