ADVERTISEMENT

പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് റാന്നി മണ്ഡലത്തിൽ സ്വീകരണ പര്യടനം നടത്തി. രാവിലെ ചെറുകോൽ പഞ്ചായത്തിലെ ചണ്ണമാങ്കലിൽ നിന്ന് ആരംഭിച്ച പര്യടനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. അങ്ങാടി, പഴവങ്ങാടി, റാന്നി, വടശേരിക്കര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് മണിയാറിൽ സമാപിച്ചു.

പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി 
അനിൽ കെ.ആന്റണിക്ക് തടിയൂരിൽ നൽകിയ സ്വീകരണം.
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിക്ക് തടിയൂരിൽ നൽകിയ സ്വീകരണം.

എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ അയിരൂർ മണ്ഡലം റോഡ് ഷോയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേതൃത്വം നൽകി. മണ്ഡലപര്യടനം ബിജെപി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് സിനു എസ്.പണിക്കർ അധ്യക്ഷത വഹിച്ചു. കോട്ടാങ്ങൽ, വായ്പൂര് അടക്കമുള്ള കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com