ADVERTISEMENT

ഇട്ടിയപ്പാറ ∙ ടൈൽ കൊണ്ട് കാലുകൾ മുറിയാതെ ബസ് ടെർമിനലിൽ യാത്രക്കാർക്കു കയറിയിറങ്ങാനായാൽ ഭാഗ്യമെന്നേ പറയാനാകൂ. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ സ്ഥിതിയാണിത്.എൻആർഐ ആൻഡ് എക്സ് എൻആർഐ അസോസിയേഷൻ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചു നൽകിയ ടെർമിനലാണിത്. പഴവങ്ങാടി പഞ്ചായത്തിന് ഒരു രൂപ മുടക്കില്ലാതെ ടെർമിനൽ നിർമിച്ചു നൽ‌കിയിട്ടും സംരക്ഷണം പേരിനു മാത്രമാണ്. കാൽ നൂറ്റാണ്ടു മുൻപാണ് ടെർമിനൽ പണിതത്. 

ഇതിനു ശേഷം കാര്യമായ പുനരുദ്ധാരണം നടത്തിയിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്നു നടത്തിയ നിർമാണത്തിലെ പോരായ്മയാണ് ടെർമിനലിനു ശാപമായത്.കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയിലും പടികളിലും ടൈൽ പാകിയിരുന്നു. നിർ‌മാണം പൂർത്തിയാക്കി ദിവസങ്ങൾക്കകം പടികളിലെ ടൈലുകൾ ഇളകി വീണിരുന്നു. 

പിന്നീട് അവ ഉറപ്പിച്ചെങ്കിലും തുടരെ അടർന്നു വീഴുകയാണ്. കൂടാതെ യാത്രക്കാർ‌ ചവിട്ടുമ്പോൾ പൊട്ടുന്നുമുണ്ട്. പടികളിലെയും ഇതിന്റെ വശങ്ങളിലെയും ടൈലുകൾ അധികവും നശിച്ചു. ശേഷിക്കുന്നവ മുനപോലെ നിൽക്കുകയാണ്. ഇതിൽ ചവിട്ടിയാൽ കാലുകൾ മുറിയും. പുനരുദ്ധാരണം നടത്തിയാൽ മാത്രമേ കാത്തിരിപ്പു കേന്ദ്രം സംരക്ഷിക്കാനാകൂ. പഞ്ചായത്തിന്റെ ഇടപെടലാണ് അതിനു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com