ADVERTISEMENT

കുമ്പളാംപൊയ്ക ∙ കോടികൾ ചെലവഴിച്ചു റോഡ് വികസിപ്പിച്ചിട്ടും വീതിയില്ലാതെ പാലം. മറുകര താണ്ടാൻ വാഹനങ്ങൾ കാത്തു കിടക്കേണ്ട സ്ഥിതി. കുമ്പളാംപൊയ്ക പാലത്തിലെ കാഴ്ചയാണിത്. കുമ്പളാംപൊയ്ക–ഉതിമൂട് റോഡിലെ പാലമാണിത്. കാരയ്ക്കാട് തോടിനു കുറുകെയാണ് പാലം പണിതിട്ടുള്ളത്. അടുത്തിടെ റോഡ് ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. എന്നിട്ടും പാലം വൃത്തിയാക്കി ഇത്തിരി പെയിന്റ് പൂശാൻ പിഡബ്ല്യുഡി അധികൃതർ തയാറായില്ല. റോഡ് നവീകരണത്തിനു എസ്റ്റിമേറ്റ് തയാറാക്കിയവർ പാലം കണക്കിലെടുത്തില്ലെന്നതാണു വിചിത്രം.

പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ചാണു പാലം. ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതിയേ പാലത്തിനുള്ളൂ. കുമ്പളാംപൊയ്ക ജംക്‌ഷനിൽ നിന്ന് പാലത്തിലേക്കു കടക്കുമ്പോൾ എതിരെ വാഹനമെത്തിയാൽ ശബരിമല പാതയിൽ കാത്തു കിടക്കണം. ഇതേ ദുരവസ്ഥയാണ് മറുകരയിലും. പാലം പൊളിച്ചു പണിയാൻ ഫണ്ടില്ലെങ്കിൽ നിലവിലെ പാലത്തിന്റെ സുരക്ഷ പരിശോധിച്ച ശേഷം ഇരുവശങ്ങളും കൂട്ടിച്ചേർത്ത് വീതി കൂട്ടാനാകും. പിഡബ്ല്യുഡിയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com