ADVERTISEMENT

പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് നഗരത്തിലെ വിവിധ ഭാഗങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കായി അനുവദിച്ച് പൊലീസ്. അബാൻ ജംക്‌ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള റോഡ് യുഡിഎഫിനും അബാൻ ജംക്‌ഷൻ മുതൽ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് വരെ എൽഡിഎഫിനും അബാൻ ജംക്‌ഷൻ- മുത്തൂറ്റ് ഹോസ്പിറ്റൽ റോഡ് എൻഡിഎയ്ക്കും അബാൻ ജംക്‌ഷൻ–സബ് ജയിൽ റോഡ്  മറ്റ് പാർട്ടികൾക്കും  ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ഇന്ന് മൂന്നര മുതൽ നഗരത്തിൽ  ഗതാഗതം നിയന്ത്രണം ഉണ്ടാകും. 

കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ മൈലപ്ര വഴി  ഡിപ്പോയിൽ എത്തണം. കോന്നി ഭാഗത്തു നിന്നു പത്തനംതിട്ട-കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി പോകേണ്ടതാണ്.

കോന്നി, റാന്നി ഭാഗങ്ങളിൽ നിന്നു പത്തനംതിട്ടയിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം. 

അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നു പത്തനംതിട്ടയ്ക്കുള്ള കെഎസ്ആർടിസി ബസുകൾ സെന്റ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി ഡിപ്പോയിൽ എത്തി തിരികെ ഈ വഴി തന്നെ പോകണം. അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നുള്ള സ്വകാര്യ  ബസുകൾ സെന്റ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ആ വഴി പോകണം.  

പ്രമാടം, വള്ളിക്കോട് ഭാഗത്തു നിന്നു പത്തനംതിട്ടയ്ക്കുള്ള  ബസുകൾ സ്റ്റേഡിയം ജംക്‌ഷൻ- സെന്റ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം. പത്തനംതിട്ടയിൽ നിന്നു പ്രമാടം, വളളിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യവാഹനങ്ങൾ മേലേ വെട്ടിപ്രം-സെന്റ് പീറ്റേഴ്സ്-സ്റ്റേഡിയം ജംക്‌ഷൻ വഴി പോകണം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് അടൂർ, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ താഴെ വെട്ടിപ്രം-മേലേ വെട്ടിപ്രം-സെന്റ് പീറ്റേഴ്സ്-വഴി പോകണമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com