ADVERTISEMENT

ബിഎസ്എൻഎൽ മേള ഇന്ന്:
കുമ്പനാട് ∙ ബിഎസ്എൻഎൽ മേള ഇന്ന് 9 മുതൽ കുമ്പനാട് ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കും. ആധാർ നമ്പറുമായി മേളയിൽ വന്നാൽ 4ജി സിം കാർഡ്‌ സൗജന്യമായി ലഭിക്കും.

ചെറുധാന്യ പഠനക്ലാസ്
തിരുവല്ല ∙ ചെറുധാന്യ വർഷത്തോട് അനുബന്ധിച്ച് തിരുവല്ല

സ്പോർട്സ് ക്യാംപ്
ചുങ്കപ്പാറ∙ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല സ്പോർട്സ് ക്യാംപ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. 

സൗജന്യ മെഡിക്കൽ ക്യാംപ്
കീരുകുഴി ∙ തട്ടയിൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ കാതോലിക്കേറ്റ് സിംഹാസനപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച് പരുമല സെന്റ്‌ ഗ്രിഗോറിയോസ് മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 27നു 9 മുതൽ 1 വരെ വരെ നടത്തപ്പെടുന്ന ക്യാംപിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളും ഇസിജി ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് പരുമല ആശുപത്രിയിൽ തുടർചികിത്സയ്ക്കു പ്രത്യേക പാക്കേജ് ഉണ്ടായിരിക്കുന്നതാണ്. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. ഫാ. ബിനു തോമസ് അധ്യക്ഷനായിരിക്കും.

വ്യക്തിത്വ വികസന ക്ലാസ്
മുണ്ടപ്പള്ളി ∙ 3680 -ാം നമ്പർ എസ്എൻഡിപി ശാഖ യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ക്ലാസ് യൂണിയൻ വനിതാ സംഘം കൺവീനർ സുജ മുരളി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് കവിത പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രതി പ്രസാദ്, പ്രസന്ന വിനോദ്, ബീന വിജയൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എൽ.സുഗതൻ ക്ലാസിന് നേതൃത്വം നൽകി.

അവധിക്കാല സ്പോർട്സ് ക്യാംപ്
ചുങ്കപ്പാറ∙ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല സ്പോർട്സ് ക്യാംപ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടാങ്ങൽ വില്ലേജ് ഓഫിസർ സി. മഞ്ജുഷാകുമാരി, ജോസഫ് സി. ജോർജ്, റോബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ, ഖോഖൊ, വോളി ബോൾ, ഹാൻഡ്‌ ബോൾ, ചെസ്, ബാഡ്മിന്റൻ എന്നിവയിലാണ് പരിശീലനം.

ദശാവതാര ചാർത്ത് സമാപനം ഇന്ന്
ചൂരക്കോട് ∙ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്തും ഭാഗവതസപ്താഹയജ്ഞവും ഇന്ന് സമാപിക്കും. രാവിലെ 7.30ന് ഭാഗവതപാരായണം, 10ന് ബലഭദ്രസ്വധാമപ്രാപ്തി, ശ്രീകൃഷ്ണസ്വധാമപ്രാപ്തി, 11.30ന് ഭാഗവതസമർപ്പണം, കലശാഭിഷേകം, ഭദ്രദീപസമർപ്പണം, 1.30ന് അന്നദാനം, വൈകിട്ട് 5ന് അവതാരച്ചാർത്ത് ദർശനം, 7ന് തിരുവാതിര, കൈകൊട്ടിക്കളി, 7.30ന് അവതാരപൂജ, 8ന് സംഗീതസപര്യ എന്നിവയാണ് പരിപാടികൾ.

വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അഞ്ചിലവ്, തീപ്പെട്ടിക്കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com