ADVERTISEMENT

റാന്നി ∙ പ്രചാരണത്തിലെ ആവേശം അവസാനം വരെ നിലനിർത്തുന്നതായിരുന്നു കലാശക്കൊട്ടും. മുദ്രാവാക്യം മുഴക്കിയും മേളക്കൊഴുപ്പോടെയും കൊട്ടിക്കലാശം പ്രവർത്തകരും നേതാക്കളും കൊടിമുടി കയറ്റി. പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ അലയൊലികൾ ഇന്നലെ രാവിലെ മുതൽ വീഥികളിൽ പ്രകടമായിരുന്നു. സ്ഥാനാർഥികളെ പ്രകീർത്തിച്ചുകൊണ്ടുള്ള വാഹനങ്ങൾ തുടരെ ഓടി. നാടും നഗരവും ഇളക്കി മറിക്കുന്നതായിരുന്നു പ്രചാരണം.

ഉച്ച കഴി‍ഞ്ഞ് 4 മണിയോടെ യുഡിഎഫ് പ്രവർത്തകരാണ് ആദ്യം ഇട്ടിയപ്പാറ ടൗണിൽ കളം പിടിച്ചത്. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ നിരത്തിയിട്ട് അവർ‌ അരങ്ങ് കൊഴുപ്പിച്ചു. പിന്നാലെ എൽഡിഎഫ് പ്രവർത്തകർ വാഹന റാലിയോടെയാണ് എത്തിയത്. അവരും കളം പിടിച്ചതോടെ രംഗം കൊഴുത്തു. കാഴ്ചക്കാരും കെട്ടിടങ്ങൾക്കു മുകളിലും റോഡിലും നിരന്നു. റോഡിൽ നിന്ന് മുദ്രാവാക്യം മുഴക്കിയ എൽ‌ഡിഎഫ് പ്രവർത്തകർക്കു നേർക്ക് യുഡിഎഫ് വാഹനത്തിൽ നിന്ന് മൂവർണ കടലാസ് ചീളുകൾ പറന്നെത്തിയതോടെ കളം ചൂടു പിടിച്ചു. 

എൽഡിഎഫ് പ്രവർത്തകർ യുഡിഎഫുകാർ‌ക്കു നേർക്കു പാഞ്ഞടുത്തു. പൊലീസ് ഇടപെട്ട് എൽഡിഎഫ് പ്രവർത്തകരെ തള്ളി നീക്കിയതോടെയാണ് രംഗം ശാന്തമായത്. ഇതാവർത്തിക്കരുതെന്ന് കർശന നിർദേശം നൽ‌കിയ ശേഷം പൊലീസ് ഇരുകൂട്ടർക്കും ഇടയിൽ മതിൽ തീർത്തു. വാഹനങ്ങൾക്കു മുകളിൽ കയറി നിന്ന് കൊടികൾ വീശിയും പാരഡി ഗാനങ്ങൾക്കൊപ്പം ആടിയും പാടിയും പ്രവർത്തകർ കളം നിറഞ്ഞ് കളിച്ചു. 5 മണിയോടെയാണ് എൻഡിഎ പ്രവർത്തകരെത്തിയത്. നാസിക് ഡോളിന്റെ അകമ്പടിയോടെയെത്തിയ അവർ‌ക്കും എൽഡിഎഫ് പ്രവർത്തകർക്കും ഇടയിലായും പൊലീസ് നിരന്ന് സുരക്ഷ തീർത്തു. വാഹനങ്ങൾ വഴി തിരിച്ചു വിട്ട് പൊലീസ് എല്ലാവർക്കും ക്രമീകരണം ഒരുക്കി. റാന്നി ഡിവൈഎസ്പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ‌

യുഡിഎഫ് നേതാക്കളായ മാലേത്ത് സരളാദേവി, റിങ്കു ചെറിയാൻ, കെ.ജയവർമ, ടി.കെ.സാജു, സമദ് മേപ്രത്ത്, സനോജ് മേമന, അഹമ്മദ് ഷാ, ലിജു ജോർജ്, ജി.സുരേഷ് ബാബു, കാട്ടൂർ അബ്ദുൽ സലാം, ലാലു ജോൺ, സജി നെല്ലുവേലിൽ, രജീവ് താമരപ്പള്ളിൽ, അജു വളഞ്ഞൻതുരുത്തിൽ, ജോൺ സാമുവൽ, സിബി താഴത്തില്ലത്ത് എന്നിവർ ആന്റോ ആന്റണിയുടെ കലാശക്കൊട്ടിന് നേതൃത്വം നൽകി.

പ്രമോദ് നാരായൺ എംഎൽഎ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.ആർ.പ്രസാദ്, ജോജോ കോവൂർ, കോമളം അനിരുദ്ധൻ, റോഷൻ റോയി മാത്യു, സന്തോഷ് കെ.ചാണ്ടി, ബോബി കാക്കാനപ്പള്ളിൽ, ബിബിൻ കല്ലംപറമ്പിൽ, ടി.എൻ.ശിവൻകുട്ടി, കെ.കെ.സുരേന്ദ്രൻ, എ.ആർ.വിക്രമൻ, സുഭാഷ്കുമാർ എന്നിവർ‌ എൽഡിഎഫ് സ്ഥാനാർഥി ടി.എൻ‌.തോമസ് ഐസക്കിന്റെ പ്രചാരണത്തിനു നേതൃത്വം നൽകി.

ബിജെപി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ടി.ആർ.അജിത്കുമാർ, പി.വി.അനോജ്കുമാർ, സന്തോഷ്കുമാർ, ബിന്ദു പ്രകാശ്, അരുൺ അനിരുദ്ധൻ, ദീപു പൈതൃക, സതീഷ് കരികുളം, ഡോളി കെ.മാത്യു, മുരളീധരൻ നായർ, എം.കെ.വിനോദ്, വിനോദ്, രാജേഷ് ചെറുകുളഞ്ഞി, കെ.എം.വേണുക്കുട്ടൻ, പ്രദീപ് മുണ്ടപ്പുഴ എന്നിവർ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ കലാശക്കൊട്ടിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com