ADVERTISEMENT

തിരുവല്ല∙ തിരുവല്ലയിലും ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കു സമാപനം. എസ്‌സിഎസ് ജംക്‌ഷനിലായിരുന്നു പ്രചാരണ സമാപനം. മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ആവേശത്തോടെ എത്തിയതോടെ കലാശക്കൊട്ട് കൊഴുത്തു. പാർട്ടി പതാക വീശിയും സ്ഥാനാർഥിയുടെ മുഖംമൂടി അണിഞ്ഞും  മുദ്രാവാക്യങ്ങൾ മുഴക്കിയും അണികൾ അവസാന ലാപ്പിൽ ആക്ടീവ് ആയി. അഞ്ച് മണിയോടെ ആദ്യം എത്തിയത് എൻഡിഎ .പ്രവർത്തകരായിരുന്നു. കുരിശ് കവലയിൽ നിന്നു പ്രകടനമായി ആണ് എൻഡിഎ പ്രവർത്തകർ എത്തിയത്. തൊട്ടുപിന്നാലെ ടികെ റോഡിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു യുഡിഎഫ്  പ്രവർത്തകരും പ്രകടനമായി എത്തി. കെഎസ് ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് എൽഡിഎഫ് പ്രവർത്തകരും താളമേളങ്ങളോടെ എത്തിയതോടെ സമാപനം സമാനതകളില്ലാത്ത ആവേശപ്പൂരമായി. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ടാണ് എൽഡിഎഫ് പ്രവർത്തകർ എത്തിയത്.കോൺഗ്രസ് പതാക വീശി മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ ആവേശമാക്കി. ബിജെപി പ്രവർത്തകർ ആകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങൾ വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങളുമായാണ് എത്തിയത്. 

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ്.എം.പുതുശേരി,യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ,നേതാക്കളായ റെജി തോമസ്, ലാലു തോമസ്, വർഗീസ് ജോൺ, ഈപ്പൻ കുര്യൻ, സാം ഈപ്പൻ,സതിഷ് ചാത്തങ്കരി, ആർ. ജയകുമാർ,റോബിൻ പരുമല,ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, കെ.പി.അനീർ,മധുസൂധനൻ നായർ തുടങ്ങിയവർ യുഡിഎഫ് പരിപാടികൾക്കു നേതൃത്വം നൽകി. മാത്യു.ടി.തോമസ് എംഎൽഎ, ഫ്രാൻസിസ്.വി.ആന്റണി,ആർ.സനൽ കുമാർ, പി.എസ്.റജി, ജിജി വട്ടശ്ശേരിൽ, റെയ്നാ ജോർജ്,  തുടങ്ങിയവർ എൽഡിഎഫ് റാലികൾക്കു നേതൃത്വം നൽകി. എൻഡിഎയെ പ്രതിനിധീകരിച്ചു ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മുരുകേഷ്,കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ,വിനോദ് തിരുമൂലപുരം എന്നിവർ പങ്കെടുത്തു.

യുഡിഎഫ് പ്രചാരണ വാഹനജാഥ
നെടുങ്ങാടപ്പള്ളി ∙ ഇന്ത്യയിലെ ജനങ്ങൾ സാഹോദര്യത്തോടും സമാധാനത്തോടും ജീവിക്കണമെങ്കിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് അത്യന്താപേക്ഷിതമാണെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ പറഞ്ഞു. യുഡിഎഫ് കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ വാഹനജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുഡിഎഫ് മണ്ഡലം ചെയർമാൻ എം എം റജി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ സുരേഷ് ബാബു പാലാഴി, ബിനു കുന്നന്താനം, അഖിൽ ഓമനക്കുട്ടൻ, സി.പി. ഓമനകുമാരി, രാധാമണി, അജിമോൻ കൈയ്യാലാത്ത്, തമ്പി പല്ലാട്ട്, വി ടി ഷാജി, മാത്യു വർഗീസ്, റിധേഷ് ആന്റണി, ജെനു, എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പരുമലയിൽ നിന്ന് ഇടിഞ്ഞില്ലത്തേക്ക് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പരുമലയിൽ നിന്ന് ഇടിഞ്ഞില്ലത്തേക്ക് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ.

റോഡ്ഷോയിൽ ചാണ്ടി ഉമ്മനും
തിരുവല്ല∙ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പരുമലയിൽ നിന്നു ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തേക്ക് റോഡ് ഷോ നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, നോതാക്കളായ റെജി തോമസ്, ലാലു തോമസ്, ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കരി, റോബിൻ പരുമല, ജിജോ ചെറിയാൻ, റോജി കാട്ടാശ്ശേരി, ആർ.ജയകുമാർ, അഭിലാഷ് വെട്ടിക്കാടൻ, തോമസ് പി വർഗീസ്, ബിനു കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, നിഷ അശോകൻ, ജീവിൻ പുളിമ്പള്ളിൽ, ശിവദാസ് യു പണിക്കർ, ലിജി ആർ. പണിക്കർ, തോമസ് പി. വർഗീസ്, പി.എൻ. ബാലകൃഷ്ണൻ, ബിനു കുര്യൻ, പോൾ തോമസ്, റജി മണലിൽ, വിശാഖ് വെൺപാല, അലക്സ് പൂത്തപ്പള്ളി, ജോസ് വി ചെറി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com