ADVERTISEMENT

ഗെസ്റ്റ് അധ്യാപക ജോലി ഒഴിവ്
പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സിറിയക്, ഇക്കണോമിക്സ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്കൽ എജ്യുക്കേഷൻ‌ എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോട്ടയം ഡിഡി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവർ അപേക്ഷിക്കണം. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിഎ, എംകോം, എംടിടിഎം എന്നിവയ്ക്കും ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ മേയ് 5ന് 3 മണിക്ക് മുൻപ് കോളജ് ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാ ഫോം www.catholicatecollege.com എന്ന കോളജ് വെബ്സൈറ്റിലും ഓഫിസിലും ലഭിക്കും.

കൗൺസലർ ഒഴിവ്
പത്തനംതിട്ട ∙ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ ജില്ലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സുരക്ഷാ  മൈഗ്രേറ്റ്   പ്രോജക്ടിൽ കൗൺസലറുടെ ഒഴിവുണ്ട്. 30ന് വൈകിട്ട് 5ന് മുൻപ് psssmigrantpta@gmail.com എന്ന വിലാസത്തിൽ ബയോഡേറ്റ അയയ്ക്കണം. 9447801551

സൗജന്യ നേത്ര ചികിത്സാ ക്യാംപ്
മുക്കൂട്ടുതറ ∙ സെന്റ് തോമസ് ദേവാലയത്തിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 28 ന് 8ന് സെന്റ് തോമസ് പാരിഷ് ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടക്കും. മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും. താൽപര്യമുള്ളവർ ഇന്നു പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9495734026.

സ്കൂൾ കെട്ടിടത്തിന് ഇന്ന് ശിലയിടും
നിരണം∙ ശക്തി മംഗലം എംഡിഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് 9.30 ന് കാതോലിക്കേറ്റ് ആൻഡ് എംഡി സകൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നിർവഹിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com