ADVERTISEMENT
Change mode

വാഴമുട്ടം:കൊച്ചുതുണ്ടിൽ മറിയാമ്മ സ്കറിയ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 8ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: സണ്ണി, ഡെയ്സി.

മല്ലപ്പള്ളി:പരിയാരം വടക്കേമുറിയിൽ മാരിര അന്തരിച്ച ഈപ്പൻ ഉമ്മന്റെ (മോനിച്ചൻ-65) മൃതദേഹം ഇന്ന് 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 12.30ന് ശുശ്രൂഷയ്ക്ക് ശേഷം 2ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ.

റാന്നി:അങ്ങാടി വേലുകിഴക്കേതിൽ ആലീസ് ഏബ്രഹാം (79) അന്തരിച്ചു. സംസ്കാരം നാളെ 3ന് മരുമകൻ വരവൂർ കല്ലോത്ത് സുരേഷിന്റെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 4ന് സെന്റ് തോമസ് വലിയ പള്ളിയിൽ. പുള്ളോലി മേപ്രത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.ഐ.ഏബ്രഹാം. മക്കൾ: സോളി സുരേഷ്, സോജി അനിൽ (ഇരുവരും ഇറ്റലി), സോഫി (അധ്യാപിക, ഗവ. യുപിഎസ്, കുറിച്ചി). കുറിച്ചി വരാത്ര പൂഴിക്കുന്നേൽ എബിയാണ് മറ്റൊരു മരുമകൻ.

അഴിയിടത്ത്ചിറ:കുഴുവേലിപ്പുറം മണലേൽ പി.വി.വിജയൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്.

റാന്നി:കുന്നുംപുറത്ത് അമ്മിണി ഏബ്രഹാം (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 4ന് സെന്റ് തോമസ് വലിയ പള്ളിയിൽ. മാന്നാർ പൂളഞ്ചനാരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി.ഏബ്രഹാം. മക്കൾ: ജെസി, സിബി, സജിനി. മരുമക്കൾ: കാരിക്കൊമ്പിൽ സണ്ണി, അലക്കുകല്ലുങ്കൽ മോൻസി, വടക്കേൽ ജോബി.

വെച്ചൂച്ചിറ:എക്സ് സർവീസ് മെൻ കോളനി ബ്ലോക്ക് നമ്പർ 194 വിനോദ് ഭവനിൽ കെ.തങ്കമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ ആർ.ഗോപാലൻ. മക്കൾ: വിനോദ്കുമാർ (പഞ്ചായത്ത് ഓഫിസ്, വെച്ചൂച്ചിറ), പുഷ്പകുമാരി. മരുമക്കൾ: വി.ബി.പ്രസന്നൻ (സൂപ്രണ്ട്, ജവാഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ), ആർ.സരിത (അധ്യാപിക, രാജാസ് ഗവ. എച്ച്എസ്എസ്, കൊല്ലംകോട് പാലക്കാട്).

റാന്നി .:പുതുക്കുടിമുക്ക് അയ്യകാവിൽ കേഴപ്ലാക്കൽ ശോശാമ്മ ഏബ്രഹാം (പൊടിയമ്മ–89) അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് പെരുമ്പെട്ടി ജറുസലേം മാർത്തോമ്മാ പള്ളിയിൽ. നടുവില്ലം കോട്ടയിൽ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ചാക്കോ ഏബ്രഹാം. മക്കൾ: ബാബു, പോൾ, വിൽസൺ, ബിജു, മിനി, പരേതനായ രാജു. മരുമക്കൾ: ശോഭ, ജോളി, ബിൻസി, സിസി, ജെസി, ജോസ്.

അടൂര്‍:കിളിവയൽ നെല്ലിവിളയിൽ വൽസ രാജു (56) അന്തരിച്ചു. സംസ്കാരം വെള്ളി 8ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12.30ന് പരുത്തപ്പാറ ബ്രദറൻ സഭാ സെമിത്തേരിയിൽ. നെടുംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റോവിൻ, റിയങ്ക, ലെവിൻ (മൂവരും ദുബായ്).

കടമ്പനാട്:കടമ്പനാട് കെആർകെപിഎം ബോയ്സ് സ്കൂൾ റിട്ട. അധ്യാപകൻ കടമ്പനാട് വടക്ക് കുഴികാലായിൽ ജി.കുട്ടപ്പൻ (92) അന്തരിച്ചു. സംസ്കാരം നാളെ 3ന്. സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം, പ‍ഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഭവാനി (റിട്ട.ജീവനക്കാരി എഇഒ ഓഫിസ്). മക്കൾ: കെ.ബി.സുമ (ബിഎസ്എൻഎൽ മുംബൈ), കെ.ബി.ലേഖ (ഫാർമസിസ്റ്റ് ആരോഗ്യ വകുപ്പ്). മരുമക്കൾ: അശോക് നാരായണൻ (മുംബൈ), പരേതനായ വിജയകുമാർ.

പുല്ലാട്:തോട്ടക്കാട്ട് മറിയാമ്മ നൈനാൻ (സിസി– 55) അന്തരിച്ചു. സംസ്കാരം വെള്ളി 11ന് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. കിഴക്കേൽ കരിമ്പിൻ കുടുംബാംഗമാണ്. ഭർത്താവ്: മാത്യൂസ് വർഗീസ്. മകൾ: രേഷ്മ. മരുമകൻ: സ്റ്റീഫൻ.

പുറമറ്റം:പുലരിക്കൽ അച്ചാമ്മ ചെറിയാൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ. മല്ലപ്പള്ളി പവ്വത്തിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി. ചെറിയാൻ. മക്കൾ: ബിജി, പരേതനായ റെജി. മരുമക്കൾ: റെനി (തുരുത്തിക്കാട്), സോളി (ചെങ്ങന്നൂർ).

കുറിയന്നൂർ:ചെറിയ വടക്കേടത്ത് പറമ്പിൽ മേരിക്കുട്ടി ഏബ്രഹാം (89) അന്തരിച്ചു. അയിരൂർ ചെമ്പോത്തറ കുടുംബാംഗമാണ്. സംസ്കാരം ബുധൻ 1ന് 2.30ന് തടിയൂർ സെന്റ് ആന്റണി പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം. മക്കൾ: റോസമ്മ, ബിജു, ജോളി, റെജി, റോയ്. മരുമക്കൾ: നിർമല, ലാലി, ജിജി, ബിജി, ജോർജ്.

മുട്ടത്തുകോണം:ഇരുന്നക്കുഴിക്കൽ ചിന്നമ്മ തോമസ് (86) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ഇലവുംതിട്ട സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഒ.ടി.തോമസ്. മക്കൾ: ഡെയ്സി, മേഴ്സി. മരുമക്കൾ: രാജു നാരങ്ങാനം, ഇലവുംതിട്ട കയ്യംതടത്തിൽ സണ്ണി.

ഇലന്തൂർ:ശ്രീനിലയം (കല്ലിൽ) ശശിധരൻ നായർ (75) അന്തരിച്ചു. സംസ്കാരം നാളെ 10ന്. ഭാര്യ: രോഹിണിയമ്മ. മക്കൾ: ധന്യ എസ്.നായർ, സൗമ്യ എസ്.നായർ. മരുമക്കൾ: വിജയ ശങ്കർ, സന്തോഷ് കുമാർ. സഞ്ചയനം ഞായർ 9ന്.

മല്ലപ്പള്ളി ഈസ്റ്റ്:മാമ്മൂട്ടിൽ മാത്തൻ വർഗീസ് (96) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്ഐ പള്ളിയിൽ. ഭാര്യ: കൊറ്റൻകുടി ചൗളിത്താനത്ത് പരേതയായ റാഹേലമ്മ. മക്കൾ: അമ്മിണി, വത്സമ്മ, റജി, പരേതയായ ലീലാമ്മ. മരുമക്കൾ: മേത്താനം കച്ചിറയ്ക്കൽ ജോർജുകുട്ടി, കണ്ടംപേരൂർ പ്ലാങ്കൂട്ടത്തിൽ തങ്കച്ചൻ, ആനിക്കാട് പാണക്കുഴിയിൽ ടൈനി വർഗീസ്,നിരണം കിഴക്കേയിൽ പരേതനായ പാപ്പച്ചൻ.

ളാക്കൂർ:വലിയ പടിഞ്ഞാറ്റേതിൽ പത്മാക്ഷിയമ്മ (80) അന്തരിച്ചു. സംസ്കാരം വ്യാഴം 11ന്. ഭർത്താവ്: കുഞ്ഞുപിള്ള. മക്കൾ: വാസന്തി, അജിത് സാരഗ് (കേരള ആർട്ടിസ്റ്റ് കൂട്ടായ്മ ജില്ലാ സെക്രട്ടറി). മരുമക്കൾ: പീതാംബരൻ, സുധ.

തിരുവല്ല:കാരയ്ക്കൽ ചുള്ളിക്കൽ പരേതനായ പി.ഡി.മാത്യുവിന്റെയും മോളിയുടെയും മകൻ ബൈജു (40) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

ചെന്നീർക്കര:ഊന്നുകൽ പൂതേത്ത് മുള്ളൻകുഴിക്കൽ തങ്കമ്മ യോഹന്നാൻ (86) അന്തരിച്ചു. സംസ്കാരം പിന്നീട്. മെഴുവേലി പള്ളികിഴക്കേതിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ് യോഹന്നാൻ. മക്കൾ: പി.വൈ. രാജൻ, വത്സമ്മ ഫിലിപ്പ്, പി.ജി.അമ്പോറ്റി, പരേതരായ പി.വൈ.തമ്പി, പി.വൈ. ബാബുജി. മരുമക്കൾ: ലൂസി രാജൻ, ഫിലിപ്പ് കുര്യൻ, മനോജ് തമ്പി, ലാലി അമ്പോറ്റി, മിനി ബാബുജി.

കുമ്പളാംപൊയ്ക:കണ്ണൻപാറ ഓലിയ്ക്കൽ ഏബ്രഹാം സ്കറിയ (രാജൻ–71) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കറ്റാനം മൂശാരി പറമ്പിൽ ഏലിയാമ്മ ഏബ്രഹാം. മക്കൾ: സിനു, ഷിജു. മരുമക്കൾ: ജെനി, അനില.

ചുരുളിക്കോട്:കാഞ്ഞിരനിൽക്കുന്നതിൽ ഗൗരിയുടെ മകൻ ശ്രീനിവാസൻ (49) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: വസന്തകുമാരി.

കല്ലൂപ്പാറ:മേലേക്കുറ്റ് കൂനംമുരുപ്പേൽ കെ.എം.ഫിലിപ് (കുഞ്ഞുമോൻ-76) അന്തരിച്ചു. സംസ്കാരം പിന്നീട്.

അടൂർ:മണക്കാല തുവയൂർവടക്ക് അന്തിച്ചിറ ശ്രീശൈലം വി.എസ്.പരമേശ്വര വാരിയർ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഏനാത്ത് വാര്യം കുടുംബാംഗമാണ്. ഭാര്യ: കുസുമം. മക്കൾ: ശൈലജ, പത്മജ. മരുമക്കൾ: അജിത്കുമാർ, സി.ആർ. ഹരി.

പുത്തൻപീടിക:അഖില കേരള ബാലജനസഖ്യം സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറി ഓമല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ആമ്പശേരിയിൽ അലക്സ് (65) അന്തരിച്ചു. സംസ്കാരം വ്യാഴം 3ന് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മിനി (പട്ടം സെന്റ് മേരീസ് സ്കൂൾ). മക്കൾ: നിഥിൻ (ആർക്കിടെക്ട് ട്രോപിക്കൽ ആക്സിഎം), നിർമൽ (കെഎസ്‌യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്). സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ കോറെപ്പിസ്കോപ്പ സഹോദരനാണ്.

ഓമല്ലൂർ:പൈവള്ളിഭാഗം താഴെ നിരവ് ശോശാമ്മ മത്തായി (86) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. കൊടുമൺ കാഞ്ഞരകാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്തൻ മത്തായി. മക്കൾ: തങ്കച്ചൻ, രാജു, ജോസ്. മരുമക്കൾ: ചിന്നമ്മ,എൽസി, കൊച്ചുമോൾ.

കുളത്തൂർ:പുളിഞ്ചുവള്ളി തങ്കപ്പൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ: സുമതി. മകൻ: മനോജ്. മരുമകൾ: ശ്യാമള.

മാന്തുക:തുണ്ടിൽ പുത്തൻവീട്ടിൽ ജെ.മറിയാമ്മ (കുഞ്ഞുഞ്ഞമ്മ–76) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: ടി.ഡി.തങ്കച്ചൻ. ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ടി.ടി.റജി, ടി.ടി.ഷീബ. മരുമക്കൾ: ഏലിയാമ്മ, ക്ലമന്റ്സ്.

പത്തനംതിട്ട:റിട്ട. അധ്യാപകൻ അഴൂർ തോമയിൽ വീട്ടിൽ ടി.പി.രാഘവൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: ബോമി, കൃഷ്ണ വേണി. മരുമക്കൾ: രാജി, സുഭാഷ്.

കുണ്ടറ:തൃപ്പിലഴികം പൊരുന്നൽ തെക്കതിൽ (കൊന്നയിൽ) ബിജു മത്തായിയുടെയും മിനിയുടെയും മകൻ ബിനീഷ് പി.ബിജു (38) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഷെറി ബിനീഷ് (ബഹ്റൈൻ). മകൾ: എസ്ര മറിയം ബിനീഷ്.

കോട്ടയം:എംടി സെമിനാരി എച്ച്എസ്എസ് റിട്ട. അധ്യാപിക കുടയംപടി കർമേൽ ഹൗസിൽ സി.എം.അന്നമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലാട് എജി റെവലേഷൻ ചർച്ച് സെമിത്തേരിയിൽ. മണ്ണടി ചെട്ടിവിളയിൽ കുടുംബാംഗമാണ്. ഭർത്താവ്: ആനിക്കാട് ചുഴികുന്നിൽ പരേതനായ സാം സി. വർഗീസ്.

ഉളനാട്:ബിന്ദു ഭവനത്തിൽ ഓമനയമ്മ (71) അന്തരിച്ചു. സംസ്കാരം നാളെ 10.30ന്. ഭർത്താവ്: രാമചന്ദ്രൻ ഉണ്ണിത്താൻ

പുല്ലാട്:കുന്നന്താനം മരത്തിനി തറയിൽ ഏലിയാമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വെണ്ണിക്കുളം ഗാലെത് വർഷിപ് സെമിത്തേരിയിൽ. മകൻ: ജയിംസ് എം. ജോഷ്വ. മരുമകൾ റിൻസി റോയ്.

വെട്ടിയാർ:കിഴക്കേറ്റത്ത് തങ്കമ്മ ഫിലിപ് (88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇവൻജലിക്കൽ സീയോൻ ഇടവക സെമിത്തേരിയിൽ. ഭർത്താവ്:പരേതനായ കെ.വി. ഫിലിപ്പ്. മക്കൾ: ജയിംസ്, രാജു, സണ്ണി, ജോൺസൺ, റവ.ഷാജി ഫിലിപ് (സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച്). മരുമക്കൾ: എൽസി, ഗ്രേസി, ലിസി, ജെസി, സോഫിയ.

പടിഞ്ഞാറ്റോതറ:പാണ്ടനാട് നോർത്ത് ആയിക്കൊള്ളിൽ മുളംപറമ്പിൽ ഏലിയാമ്മ ഏബ്രഹാം (82) അന്തരിച്ചു. സംസ്കാരം നാളെ 8ന് മകൾ ഗ്രേസിയുടെ (ആലപ്പാട്ട്) വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ഓതറ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ. കറ്റാനം വാതല്ലൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോയി ഏബ്രഹാം. മരുമകൻ: സണ്ണി (കുവൈത്ത്).

തിരുവല്ല:പാലിയേക്കര ഗീതാ സദനത്തിൽ രത്നമ്മ ( 90) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ഗീത പ്രേംകുമാർ, പരേതനായ വിനയകുമാർ. മരുമക്കൾ: കൃഷ്ണകുമാരി പരേതനായ പ്രേംകുമാർ.

തിരുവല്ല:കൊല്ലാലിൽ സോജൻ വില്ലയിൽ റേയ്ച്ചൽ തോമസ് (പൊടിയമ്മ–93) അന്തരിച്ചു. സംസ്കാരം വ്യാഴം 10ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ജെ.തോമസ്. മക്കൾ: ഗ്രേസ് ജേക്കബ്, ലിസി മാത്യു, സോജൻ കെ.തോമസ്. മരുമക്കൾ: ജേക്കബ് വർഗീസ്, എം. മാത്യു, സുമ സോജൻ.

തുരുത്തിക്കാട്:കല്ലൂപുരയിൽ റേയ്ച്ചൽ ഉമ്മൻ (93) അന്തരിച്ചു. സംസ്കാരം നാളെ 8.30ന് തുരുത്തിക്കാട് ഐപിസി കർമേൽ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭർത്താവ്: ആനിക്കാട് വടക്കേപറമ്പിൽ പരേതനായ ഉമ്മൻ. മക്കൾ: സാജൻ, പരേതനായ പ്രസാദ്. മരുമക്കൾ: കൊറ്റംകുടി ചെന്നയ്ക്കാട്ട് ലിസി, പുല്ലാട് വേലംപറമ്പിൽ അനു.

പെരുമ്പെട്ടി:പുളിവേലിൽ ഈപ്പൻ വർഗീസ് (കുഞ്ഞൂഞ്ഞുട്ടി–80) അന്തരിച്ചു. സംസ്കാരം വ്യാഴം 11.30 ന് അത്യാൽ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മുണ്ടത്താനം മുളക്കൽ അമ്മിണി .മക്കൾ: സീനു, സിബി. മരുമക്കൾ: ജിജി, വിജി.

പുറമറ്റം:ചെങ്ങോത്തുമണ്ണിൽ റേയ്ച്ചൽ മാമ്മൻ (91) അന്തരിച്ചു. സംസ്കാരം നാളെ 11ന് സെന്റ് മേരീസ് ഊർശ്ലേം ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: സി.എ. മാമ്മൻ (പിഡബ്ല്യുഡി റിട്ട.എൻജിനീയർ). മകൾ: ലിസി കുര്യൻ. മരുമകൻ: മഞ്ഞാടി ആശിഷം കെ.സി.കുര്യൻ (റിട്ട.ചീഫ് എൻജിനീയർ ജല അതോറിറ്റി).

കോന്നി:പരുത്തിയിൽ തോമസിന്റെയും അന്നമ്മയുടെയും മകൻ വിനോജി പി.തോമസ് (50) അന്തരിച്ചു. സംസ്കാരം നാളെ 8ന് വസതിയിൽ കൊണ്ടു‌വരും. സംസ്കാരം 11ന് അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ജിൻസി വിനോജി. മക്കൾ: ജിബിൻ ബി തോമസ്, ക്രിസ്റ്റിന ബി. തോമസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT